മെട്രോ സ്റ്റേഷനുകൾക്ക് പുതിയ പേര് വൈറ്റ്ഫീൽഡ് കാടുഗോഡി, കാടുഗോഡി ട്രീ പാർക്ക്

Whitefield
ചിക്കബെല്ലാപുരയിലേക്ക് ആരംഭിച്ച ബിഎംടിസി എസി വജ്ര ബസ്.
SHARE

ബെംഗളൂരു∙ പ്രദേശവാസികൾ പരാതി ഉന്നയിച്ചതിനെ തുടർന്ന് നമ്മ മെട്രോ–വൈറ്റ്ഫീൽഡ് സ്റ്റേഷന്റെ പേര് വൈറ്റ്ഫീൽഡ് കാടുഗോഡിയെന്നും, കാടുഗോഡി സ്റ്റേഷന്റെ പേര് കാടുഗോഡി ട്രീ പാർക്കും എന്നാക്കി മാറ്റി. സ്റ്റേഷനുകളുടെ പേര് മാറ്റണമെന്ന ആവശ്യം ശക്തമായതോടെയാണ് ഉദ്ഘാടനത്തിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ബിഎംആർസി നടപടി സ്വീകരിച്ചത്.  കാടുഗോഡി ബിഎംടിസി ഡിപ്പോയ്ക്ക് സമീപമാണ് വൈറ്റ്ഫീൽഡ് മെട്രോ സ്റ്റേഷൻ. ബസ് ഡിപ്പോ കാടുഗോഡി എന്ന് അറിയപ്പെടുമ്പോൾ മെട്രോ സ്റ്റേഷന് വൈറ്റ്ഫീൽഡ് എന്ന് പേര് നൽകിയതാണ് ആശയകുഴപ്പമുണ്ടാക്കിയത്.  കെആർ പുരം –വൈറ്റ്ഫീൽഡ് മെട്രോ പാതയുടെ ഉദ്ഘാടനം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  നിർവഹിക്കും.

ചിക്കബെല്ലാപുരയിലേക്ക് ബിഎംടിസി സർവീസ്

ബെംഗളൂരു ∙ നഗരത്തിന് പുറത്തേക്കുള്ള ബിഎംടിസിയുടെ ആദ്യ എസി വജ്ര ബസ് സർവീസ് ചിക്കബെല്ലാപുരയിലേക്ക് ആരംഭിച്ചു.കർണാടക ആർടിസിയുടെ അനുമതി ലഭിച്ചതോടെയാണ് നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ചിക്കബെല്ലാപുരയിലേക്ക് മജസ്റ്റിക് കെംപെഗൗഡ ടെർമിനലിൽ സർവീസ് തുടങ്ങിയത്. നന്ദിഹിൽസ് ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും  വൈകാതെ സർവീസ് തുടങ്ങും. നിലവിൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചാണ് നന്ദിഹിൽസിലേക്ക് കൂടുതൽ പേരും എത്തുന്നത്. 

ചിക്കബെല്ലാപുര,  ദൊഡ്ഡബല്ലാപുര എന്നിവിടങ്ങളിൽ നിന്ന് നന്ദിഹിൽസിലേക്ക് കർണാടക ആർടിസി രാവിലെയും വൈകിട്ടും 2 ഓർഡിനറി സർവീസുകൾ മാത്രമാണ് നടത്തുന്നത്.കെംപഗൗഡ ബസ് ടെർമിനലിൽ നിന്ന് ചിക്കബെല്ലാപുര ബസ് ടെർമിനൽ വരെ 80 രൂപയാണ് എസി ബസിലെ നിരക്ക്. 70 രൂപ ടിക്കറ്റിന് പുറമെ 10 രൂപ ടോൾ നിരക്ക് കൂടി നൽകണം. ശിവാനന്ദ സർക്കിൾ, ഗൂട്ടഹള്ളി, മേക്കറി സർക്കിൾ, ഹെബ്ബാൾ, ബാട്രരായനപുര, യെലഹങ്ക, ദേവനഹള്ളി റാണി ക്രോസ് വഴിയാണ് സർവീസ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA