ADVERTISEMENT

ബെംഗളൂരു∙ ഭാഷയുടെയും സംസ്കാരത്തിന്റെയും വൈവിധ്യങ്ങൾക്കപ്പുറം മനസ്സുകളുടെ ഒരുമയാണ് ഓരോ റമസാൻ കാലത്തും നഗരത്തെ വേറിട്ടുനിർത്തുന്നത്. വിവിധ നാടുകളിൽ നിന്നുള്ളവർ ജീവിക്കുന്ന നഗരത്തിൽ സാഹോദര്യത്തിന്റെ സന്ദേശമാണ് നോമ്പു തുറ, ഇഫ്താർ സംഗമങ്ങൾ നൽകുന്നത്. ഓൾ ഇന്ത്യ കെഎംസിസി, മലബാർ മുസ്‌ലിം അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ മേഖലകൾ തിരിച്ചാണ് വഴിയാത്രക്കാർ, കച്ചവടക്കാർ, വിദ്യാർഥികൾ തുടങ്ങിയവർക്ക് നോമ്പുതുറ സൗകര്യം ഒരുക്കിയിരിക്കുന്നത്. 

∙ഓൾ ഇന്ത്യ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ ജയനഗർ സോമേശ്വര നഗറിലെ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയിലും കലാശിപാളയത്തെ ഓഫിസിലും, കമ്മനഹള്ളിയിലെ മസ്ജിദിലുമാണ് നോമ്പുതുറയും അത്താഴവും ഒരുക്കുന്നത്. വിവിധ തരം  പഴവർഗങ്ങളും, ജ്യൂസുകളും, തരിക്കഞ്ഞി, പലഹാരങ്ങൾ എന്നിവയാണ് നോമ്പ് തുറയിലുള്ളത്. വ്യക്തികളും വിവിധ ഏരിയ കമ്മിറ്റികളുമാണ് ചെലവ് വഹിക്കുന്നത്.

∙മലബാർ മുസ്‌ലിം അസോസിയേഷന്റെ നേതൃത്വത്തിൽ മോത്തിനഗർ, ഡബിൾ റോഡ് ഷാഫി മസ്ജിദ്, ആസാദ്നഗർ, ജയനഗർ, മൈസൂരു റോഡിലെ കർണാടക മലബാർ സെന്റർ എന്നിവിടങ്ങളിലാണ് സമൂഹനോമ്പ് തുറ സൗകര്യം. നമസ്കാരത്തിന് ശേഷം വിഭവസമൃദ്ധമായ ഭക്ഷണം നൽകുന്നു. കമ്മിറ്റി ഭാരവാഹികളാണ് ചെലവ് വഹിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com