വോട്ടർമാരെ സ്വാധീനിക്കൽ: പാരിതോഷിക വിതരണം തടയാൻ കർശന നടപടി

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ചാലൂക്യ സർക്കിളിന് സമീപത്തെ ബസ് ഷെൽറ്ററുകളിൽ സ്ഥാപിച്ച സർക്കാരിന്റെ വികസന പദ്ധതികളുടെ ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യുന്നു.
SHARE

ബെംഗളൂരു∙ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ വോട്ടർമാരെ സ്വാധീനിക്കാൻ പാരിതോഷികങ്ങൾ വിതരണം ചെയ്യുന്നതു കണ്ടെത്താൻ കർശന നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ചിക്കമംഗളൂരുവിലെ മുദ്ദിക്കരെയിൽ നിന്നുള്ള ബിജെപി എംഎൽഎ കുമാരസ്വാമിക്കെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുത്തു. വീട്ടിൽ സംഘടിപ്പിച്ച പരിപാടിക്കിടെ സ്ത്രീ വോട്ടർമാർക്കു കുമാരസ്വാമി ചെക്ക് വിതരണം ചെയ്തെന്ന പരാതിയിലാണ് നടപടി.

ബാഗൽകോട്ടിൽ ഹൈദരാബാദിൽ നിന്നു എത്തിയ കണ്ടെയ്നറിൽ നിന്നു 99 എൽഇഡി ടിവി, 11 സൗണ്ട് സിസ്റ്റം, എന്നിവ കണ്ടെത്തി. മുതിർന്ന കോൺഗ്രസ് നേതാവ് എസ്.ആർ പാട്ടീലിന്റെ ചിത്രം പതിച്ച ക്ലോക്കുകൾ മറ്റൊരു ലോറിയിൽ നിന്ന് പിടിച്ചെടുത്തു. ഹുബ്ബള്ളിയിൽ 66,980 രൂപ വിലമതിക്കുന്ന 103 സാരികൾ കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്നു മൈസൂരുവിലേക്കു കൊണ്ടു പോകുകയായിരുന്ന കണക്കിൽപെടാത്ത 5 ലക്ഷം രൂപ രാമനഗര ചെക്ക്പോസ്റ്റിൽ ഉദ്യോഗസ്ഥർ പിടികൂടി. 

ദൾ നേതാവിനും മകനുമെതിരെ േകസ് 

വോട്ടർമാർക്ക് പാരിതോഷികങ്ങൾ വിതരണം ചെയ്തതിന് മുതിർന്ന കോൺഗ്രസ് നേതാവും  ദാവനഗരൈ സൗത്ത് സിറ്റിങ് എംഎൽഎയുമായ ശാമന്നൂർ ശിവശങ്കരപ്പയ്ക്കും മകനും ദാവനഗരൈ നോർത്തിലെ സ്ഥാനാർഥിയുമായ‍ എസ്. എസ് മല്ലികാർജുനും എതിരെ കേസെടുത്തു. അനുയായികൾ വിതരണം ചെയ്ത ഗൃഹോപകരണങ്ങള്‍ പിടിച്ചെടുത്ത തിരഞ്ഞെടുപ്പ് ഓഫിസർമാർ നൽകിയ പരാതിയിലാണ് നടപടി. 

നോട്ടു വിതരണം: ശിവകുമാറിനെതിരെയും കേസ്

ബെംഗളൂരു∙ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നോട്ടു വിതരണം ചെയ്ത പിസിസി പ്രസിഡന്റ് ഡി.കെ ശിവകുമാറിനെതിരെ പൊലീസ് കേസെടുത്തു.  കോൺഗ്രസ്  പ്രചാരണ യാത്രയുടെ ഭാഗമായി ശ്രീരംഗപട്ടണ മണ്ഡലത്തിലെ ബെവിനഹള്ളിയിൽ സംഘടിപ്പിച്ച റാലിയിലാണ് വിവാദ സംഭവമുണ്ടായത്.  

റാലിയിൽ നാടൻ കലാരൂപങ്ങൾ അവതരിപ്പിച്ചവർക്കാണ് പ്രചാരണ ബസിനു മുകളിൽ നിന്നും ശിവകുമാർ നോട്ടുകെട്ടുകൾ എറിഞ്ഞു കൊടുത്തത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ബിജെപി സംസ്ഥാന സെക്രട്ടറി എൻ. രവികുമാർ എംഎൽസി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ മനോജ് കുമാർ മീണയ്ക്കു പരാതി നൽകി. എന്നാൽ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പണം നൽകിയതെന്നും രാഷ്ട്രീയ ലാഭത്തിനായി സംഭവം വളച്ചൊടിച്ചെന്നും ശിവകുമാർ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് സമയക്രമം

വിജ്ഞാപനം – ഏപ്രിൽ 13

പത്രികാ സമർപ്പണം – ഏപ്രിൽ 20 വരെ

സൂക്ഷ്മപരിശോധന – ഏപ്രിൽ 21

പത്രിക പിൻവലിക്കൽ – ഏപ്രിൽ 24 വരെ

വോട്ടെടുപ്പ് – മേയ് 10 

വോട്ടെണ്ണൽ – മേയ് 13

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA