അടിമുടി ലൈറ്റും ഒച്ചപ്പാടും; ‘കൊമ്പൻ ബസ്’ ബെംഗളൂരുവിൽ തടഞ്ഞു

Tourist bus Komban | Photo: Manorama News
ടൂറിസ്റ്റ് ബസ് കൊമ്പന്‍ (ചിത്രം: മനോരമ ന്യൂസ്)
SHARE

ബെംഗളൂരു∙ ബസിനു മുകളിൽ പൂത്തിരി കത്തിച്ച് തീ പടർന്ന സംഭവത്തിൽ കേരള മോട്ടർ വാഹന വകുപ്പ് പൂട്ടിട്ട കൊമ്പൻ ട്രാവൽസിന്റെ ബസ്, റോഡിൽ ‘ശല്യമുണ്ടാക്കി’യതിനു ബെംഗളൂരുവിൽ നാട്ടുകാർ തടഞ്ഞു. കൊത്തന്നൂരിലെ സ്വകാര്യ കോളജ് വിദ്യാർഥികൾ വിനോദയാത്ര പോകാനൊരുങ്ങിയ ബസ് കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും ആട്ടവും പാട്ടുമായി റോഡിലേക്ക് ആനയിച്ചപ്പോഴാണു ജനം ഇടപെട്ടത്. 

എൽഇഡി ലൈറ്റുകളും ഫ്ളൂറസന്റ്  ഗ്രാഫിക്സും ഉയർന്ന ശബ്ദത്തിലുള്ള പാട്ടും മേളവും മറ്റു വാഹനങ്ങൾക്കു തടസ്സമായെന്നും യാത്രക്കാർക്കു ശല്യമായെന്നുമാണു പരാതി. മറ്റു വാഹനങ്ങൾ ഓടിക്കുന്നവർക്ക് റോഡ് കാണാൻ പറ്റാത്ത തരത്തിലുള്ള ഫ്ലൂറസന്റ് ഗ്രാഫിക്സ് മറയ്ക്കാൻ ബസ് ജീവനക്കാർ തയാറായതോടെയാണ് യാത്ര തുടരാൻ അനുവദിച്ചത്. പത്തനംതിട്ട ആസ്ഥാനമായ ട്രാവൽസ്, കേരള സർക്കാർ ഏർപ്പെടുത്തിയ ഏകീകൃത കളർ കോഡിൽ നിന്ന് ഒഴിവാകാനാണു ടൂറിസ്റ്റ്  ബസുകളുടെ റജിസ്ട്രേഷൻ ഈയിടെ കർണാടകയിലേക്ക് മാറ്റിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS