ADVERTISEMENT

ബെംഗളൂരു ∙ മാലിന്യമുക്ത നഗര പ്രചാരണത്തിന്റെ ഭാഗമായി 48 ഇടങ്ങളിൽ പുനരുൽപാദന മാലിന്യശേഖരണ കേന്ദ്രങ്ങൾ ആരംഭിച്ച് ബിബിഎംപി. ജൂൺ 5 വരെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക.    ‘എന്റെ ജീവിതം എന്റെ ശുചിത്വ നഗരം’ പ്രചാരണത്തിന്റെ ഭാഗമായി ബിബിഎംപിയുടെ 8 സോണുകളിലായാണ് കേന്ദ്രങ്ങൾ തുടങ്ങിയത്. പ്ലാസ്റ്റിക്, പഴയ കളിപ്പാട്ടങ്ങൾ, പഴയ പത്രങ്ങൾ, മാസികകൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ എന്നിവയാണ് ഇവിടെ ശേഖരിക്കുക.

മാലിന്യം റോഡരികിലും മറ്റും വലിച്ചെറിയുന്നതിനെതിരെ ബോധവൽക്കരണം നൽകുകയും ചെയ്യും. റസിഡന്റ്സ്, അപ്പാർട്മെന്റ് അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണു ശ്രമം. ഖര, ദ്രവ മാലിന്യ സംസ്കരണത്തിന് ചെറുയൂണിറ്റുകൾ ഉൾപ്പെടെ വ്യാപകമാക്കാനുള്ള പദ്ധതികൾ ബിബിഎംപി കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു. വീടുകളിൽ നിന്ന് ഖര, ദ്രവ മാലിന്യം വേർതിരിച്ച് ശേഖരിക്കുന്നതു കർശനമാക്കിയതോടെ ഇവ സംസ്കരണ കേന്ദ്രത്തിലെത്തിക്കാനുള്ള സമയം കുറച്ചുകൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com