ADVERTISEMENT
ബെംഗളൂരു∙  നായന്തഹള്ളി–ഹെബ്ബാൾ ബ്രിജ് റൂട്ടിൽ പുതിയ ബസ് സർവീസ് ആരംഭിച്ച് ബിഎംടിസി. റൂട്ട് നമ്പർ 501 എൻഎച്ച് ബസ് ബിഇഎൽ സർക്കിൾ, ഗോരഗുണ്ഡെപാളയ, രാജ്കുമാർ സമാധി, ലഗ്ഗരെ ബ്രിജ്, സുമനഹള്ളി, മാലഗാല, നാഗർഭാവി സർക്കിൾ വഴിയാണ് സർവീസ്. രാവിലെ 5.35 മുതൽ രാത്രി 10.20 വരെയാണ് സർവീസ്. കൂടാതെ കെങ്കേരി ടിടിഎംസിയിൽ നിന്ന് ജാലഹള്ളി ക്രോസ് വരെയുള്ള സർവീസിന്റെ റൂട്ട് പുനഃക്രമീകരിച്ചു. റൂട്ട് നമ്പർ 515 ബസ് കൊമ്മഘട്ട ക്രോസ്, വിശേശ്വരായ്യ ലേഔട്ട്, ഉപകർ ലേഔട്ട് ക്രോസ്, മുദ്ദാനിപാളയ ജംക്‌ഷൻ, സുംഗതഘട്ടെ, പീനിയ സെക്കൻഡ് സ്റ്റേജ് വഴിയാണ് ജാലഹള്ളി ക്രോസിലെത്തുക.  രാവിലെ 6 മുതൽ രാത്രി 9.20 വരെയാണ് സർവീസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com