ADVERTISEMENT

ബെംഗളൂരു∙ നഗരത്തിൽ അനുദിനം ഉയർന്നു പൊങ്ങുന്ന കോൺക്രീറ്റ് കാടുകൾക്കുള്ളിൽ വേറിട്ട് നിൽക്കുന്ന പച്ചത്തുരുത്താണ് കബൺ പാർക്ക്.  വ്യായാമത്തിനും ഉല്ലാസത്തിനും എത്തുന്നവരുടെ ഇഷ്ടകേന്ദ്രമായ കബൺ പാർക്കിനുള്ളിലൂടെയാണ് തുരങ്കപാതയിലൂടെ നമ്മ  മെട്രോയും കുതിക്കുന്നത്. നഗരത്തിലെ മറ്റു മെട്രോ സ്റ്റേഷനുകളിൽ നിന്ന് ഏറെ വ്യത്യസ്തമാവുകയാണ് കബൺ പാർക്ക്.  

ഭൂഗർഭസ്റ്റേഷനു മുകളിലെ മിൻസ്ക് സ്ക്വയറിൽ  മികച്ചൊരു പൂന്തോട്ടം കൂടി ഒരുക്കി  ഉദ്യാനനഗരിയുടെ പാരമ്പര്യം സംരക്ഷിക്കുകയാണ്  ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി). വിവിധ തരത്തിലുള്ള അലങ്കാര ച്ചെടികൾക്ക് പുറമേ ഫലവൃക്ഷങ്ങളും ഇപ്പോൾ തണൽ വിരിച്ച് നിൽക്കുന്നുണ്ട്. വിവിധ തെന്നിന്ത്യൻ സിനിമകളിലും മെട്രോ പൂന്തോട്ടം സാന്നിധ്യമറിയിച്ചതോടെ വിനോദസഞ്ചാരികളുടെയും യുവാക്കളുടെയും ഇഷ്ട സെൽഫി കേന്ദ്രം കൂടിയാണിത്. തുള്ളി നന സംവിധാനം ഉപയോഗിച്ചാണ് ചെടികൾക്ക് കൃത്യമായ ഇടവേളകളിൽ വെള്ളം നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com