ബിഎംടിസി ബസുകൾ കൂട്ടണം: മുഖ്യമന്ത്രിക്ക് ഗ്രീൻപീസിന്റെ കത്ത്

blr-bus
SHARE

ബെംഗളൂരു∙ ബിഎംടിസി ബസുകളുടെ എണ്ണം 14,000 ആയി ഉയർത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു  പരിസ്ഥിതി സംഘടന ഗ്രീൻപീസ് കത്തയച്ചു. യാത്രാക്ലേശം ഒഴിവാക്കാൻ 24 മണിക്കൂറും ബസുകൾ സർവീസ് നടത്തേണ്ടതുണ്ട്. ഇതിനായി ഇക്കൊല്ലം അവസാനം ബസുകളുടെ എണ്ണം 10000 ആയും അടുത്ത 5 വർഷത്തിനുള്ള 14,000 ആക്കിയും ഉയർത്തണം. സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും മറ്റും കൂടുതൽ സീറ്റ് സംവരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. നിലവിൽ 6758 ബിഎംടിസി ബസുകളാണ് നഗരത്തിൽ സർവീസ് നടത്തുന്നത്.സ്ത്രീകൾക്കു സൗജന്യ ബസ് യാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തെ ഗ്രീൻപീസ് അഭിനന്ദിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS