ADVERTISEMENT

ബെംഗളൂരു∙ വിമാനത്താവളത്തിൽ നിന്നുള്ള യാത്രയിൽ അമിതകൂലി ഈടാക്കിയതിനു വെബ് ടാക്സി കമ്പനിയായ ഊബറിനു ഗതാഗത വകുപ്പിന്റെ നോട്ടിസ്. ഇലക്ട്രോണിക് സിറ്റി വരെ 52 കിലോമീറ്റർ സഞ്ചരിക്കാൻ 4051 രൂപ  ഈടാക്കിയതിന്റെ തെളിവ്  യാത്രക്കാരൻ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. 

വിമാന ടിക്കറ്റിനായി  ചെലവാക്കിയ തുകയ്ക്കു തുല്യമാണിതെന്നും  പറഞ്ഞു. പിന്നാലെ പ്രതികരണങ്ങളുമായി ഒട്ടേറെ പേർ രംഗത്തെത്തി. ഇതോടെയാണ് ഗതാഗത വകുപ്പിന്റെ നടപടി. സംഭവം അന്വേഷിച്ച് കർശന നടപടി സ്വീകരിക്കുമെന്നു റോഡ് ഗതാഗത സുരക്ഷ കമ്മിഷണർ എസ്.എൻ. സിദ്ധരാമപ്പ പറഞ്ഞു.

അമിതകൂലി ഈടാക്കുന്നതായി യാത്രക്കാരുടെ പരാതികൾ വ്യാപകമായതോടെ ആദ്യ 4 കിലോമീറ്ററിനു പ്രീമിയം ടാക്സികൾക്കു 150 രൂപയും സാധാരണ ടാക്സികൾക്കു 75 രൂപയും സർക്കാർ നിരക്ക് നിശ്ചയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ കമ്പനികൾ കർണാടക ഹൈക്കോടതിയെ സമീപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com