ADVERTISEMENT

ബെംഗളൂരു∙ പൂക്കളുടെ സുഗന്ധത്തെയും തോൽപിക്കുന്ന മാമ്പഴ മണമാണ് ലാൽബാഗിൽ എത്തുന്നവരെ സ്വീകരിക്കുന്നത്. തേനൂറും രുചികളുള്ള അപൂർവ ഇനം മാമ്പഴങ്ങളാണ് ലാൽബാഗിൽ ഹോർട്ടി കൾചറിന്റെ മാമ്പഴമേളയിലുള്ളത്. നാൽപതോളം സ്റ്റാളുകളിലാണ് ഇത്തവണയുള്ളത്. മുൻ കാലങ്ങളിൽ നൂറിലേറെ സ്റ്റാളുകളുണ്ടായ സ്ഥാനത്താണിത്. കാലം തെറ്റി കാറ്റും മഴയുമെത്തിയത് മാമ്പഴ കൃഷിയെ മോശമായി ബാധിച്ചതായി കോലാറിൽ നിന്നുള്ള കർഷകൻ രാജണ്ണ പറഞ്ഞു. സ്റ്റാളുകളുടെ എണ്ണം കുറവാണെങ്കിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.  വിഷാംശമില്ലാതെ പൂർണമായും ജൈവ മാമ്പഴങ്ങളാണ് മേളയിലുള്ളത്. 11ന് മേള സമാപിക്കും. പ്രവേശനം സൗജന്യം.

തേനൂറും ഷുഗർ ബേബി

ചെറു മാമ്പഴങ്ങളായ ഷുഗർ ബേബിയാണ് മേളയിലെ താരം. നാവു കുഴിയും മധുരമാണ് ഇവയെ പ്രിയങ്കരമാക്കുന്നത്. കിലോയ്ക്കു 130 രൂപയാണ് വില. കർണാടകയുടെ തനതു മാമ്പഴമായ അൽഫോൻസോ ബദാമിക്കും ആവശ്യക്കാരേറെ. കിലോ 150 രൂപ. അച്ചാറുകൾക്കു ഉപയോഗിക്കുന്ന ഭീമൻ മാമ്പഴം ആംലെറ്റും വൻ തോതിൽ വിറ്റു പോകുന്നുണ്ട്. മൽഗോവ, മല്ലിക, രാജാ പസന്ത്, ഹിമ പസന്ത്, റാസ്പുരി, തോട്ടാപുരി, റുമാനി എന്നിങ്ങനെ ഇനങ്ങളുടെ പട്ടിക നീളുന്നു. 60 മുതൽ 150 വരെയാണ് ഇവയുടെ വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com