ADVERTISEMENT

ബെംഗളൂരു∙  ബെംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ 7 പേർ അറസ്റ്റിൽ. ഡി.പ്രജ്വൽ (28), പ്രവീൺ (28), പ്രദീപ് (34), എസ്.ടി പുരുഷോത്തം (49), ലോഹിത് (46), ശിവപ്രസാദ് (28), വിജയകുമാർ (57) എന്നിവരെയാണ് ഹൈഗ്രൗണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. 

ജൂനിയർ എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ തസ്തികകളിലേക്കായി 25–35 ലക്ഷം രൂപയാണ് ഇവർ പലരിൽ നിന്നുമായി വാങ്ങിച്ചത്. വ്യാജ നിയമന ഉത്തരവ് ലഭിച്ച യുവാവ് ബെസ്കോം ഓഫിസിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ സോമശേഖറാണ് പൊലീസിൽ പരാതി നൽകിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com