ADVERTISEMENT
ബെംഗളൂരു∙ നിക്ഷേപകരെ കബളിപ്പിച്ചെന്ന കേസിൽ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഹിന്ദുസ്ഥാൻ ഇൻഫ്രാകോണിന്റെ 71.48 കോടി രൂപയുടെ സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ബെംഗളൂരു, മൈസൂരു, ആന്ധ്രാപ്രദേശിലെ അനന്തപൂർ എന്നിവിടങ്ങളിലെ സ്വത്തുക്കളാണിത്. 718817 പേരിൽ നിന്ന് 389 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ച ശേഷം ഇതിൽ 199 കോടി രൂപ മടക്കിക്കൊടുക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നുള്ള കേസാണിത്. ഈ പണം കമ്പനിയുടെ പേരിൽ അനധികൃതമായി സ്വത്തു വകകൾ വാങ്ങാനും ഉടമകളുടെ പേരിൽ നിക്ഷേപിക്കാനും വിനിയോഗിച്ചതായാണ് ഇഡി കണ്ടെത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com