വന്ദേഭാരതിന് വൻ വരവേൽപ്

Mail This Article
ബെംഗളൂരു∙ ബെംഗളൂരു–ഹൈദരാബാദ് നഗരങ്ങളെ ബന്ധിപ്പിച്ചുള്ള യശ്വന്തപുര–കാച്ചേഗുഡ വന്ദേഭാരത് എക്സ്പ്രസിന്റെ (20703/ 20704) ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നിർവഹിച്ചതോടെ സർവീസിന് തുടക്കമായി. കാച്ചേഗുഡയിൽ നിന്ന് ഉച്ചയ്ക്ക് 12.30നു പുറപ്പെട്ട ട്രെയിൻ രാത്രി 11.45നു യശ്വന്തപുരയിലെത്തി. ബെംഗളൂരുവിൽ യെലഹങ്ക, യശ്വന്തപുര സ്റ്റേഷനുകളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കർണാടകയിലൂടെ ഓടുന്ന മൂന്നാമത്തെ വന്ദേഭാരത് ട്രെയിനാണിത്. ചെന്നൈ–മൈസൂരു, െകഎസ്ആർ ബെംഗളൂരു–ധാർവാഡ് ട്രെയിനുകളാണ് മറ്റുള്ളവ.
ബെംഗളൂരുവിൽ നിന്നുള്ള ആദ്യ സർവീസ് ഇന്ന്
യശ്വന്തപുരയിൽ നിന്ന് കാച്ചേഗുഡയിലേക്കുള്ള സർവീസ് ഇന്ന് ഉച്ചകഴിഞ്ഞ് 2.45നു പുറപ്പെടും. 609.81 കിലോമീറ്റർ ദൂരം എട്ടര മണിക്കൂർ കൊണ്ട് പിന്നിടുന്ന ട്രെയിൻ രാത്രി 11.15നു കാച്ചേഗുഡയിലെത്തും. രാവിലെ 5.30നു കാച്ചേഗുഡയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2നു യശ്വന്തപുരയിലെത്തും. 8 കോച്ചുകളുള്ള ട്രെയിനിൽ ചെയർകാർ, എക്സിക്യുട്ടീവ് ചെയർകാർ കോച്ചുകളിൽ സീറ്റുകൾ ബാക്കിയുണ്ട്. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.