ഇന്ന് മുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം

Mail This Article
ബെംഗളൂരു∙ ദക്ഷിണ പശ്ചിമ റെയിൽവേയുടെ നിയന്ത്രണത്തിലുള്ള 314 ട്രെയിനുകളുടെ സമയമാറ്റം ഇന്ന് പ്രാബല്യത്തിൽ വരും. സമയമാറ്റത്തിന് പുറമേ പുതിയ ട്രെയിനുകൾ, സ്റ്റോപ്പുകൾ, അധിക കോച്ചുകൾ, സർവീസ് നീട്ടിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയാൻ ദക്ഷിണ പശ്ചിമ റെയിൽവേ ക്യുആർ കോഡ് സ്കാനർ സംവിധാനം ഏർപ്പെടുത്തി.
ട്രെയിനുകളുടെ സമയമാറ്റം
∙ കൊച്ചുവേളി–ബയ്യപ്പനഹള്ളി എസ്എംവിടി ഹംസഫർ എക്സ്പ്രസ് (16319) :ബംഗാർപേട്ട്: രാവിലെ 8.07 , കെആർ പുരം: രാവിലെ 9.02.
∙കന്യാകുമാരി–കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16525): കെആർ പുരം പുലർച്ചെ 4.58,ബെംഗളൂരു ഈസ്റ്റ് 5.13, ബെംഗളൂരു കന്റോൺമെന്റ് 5.22
∙ കൊച്ചുവേളി–മൈസൂരു എക്സ്പ്രസ് (16316): കുപ്പം- രാവിലെ 5.54, ബംഗാർപേട്ട്–6.23, വൈറ്റ്ഫീൽഡ്–7.04, കെആർ പുരം–7.15, കന്റോൺമെന്റ്–7.43, കെഎസ്ആർ ബെംഗളൂരു–8.30, കെങ്കേരി–8.54, രാമനഗര–9.19, മണ്ഡ്യ–9.59
∙ കെഎസ്ആർ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് (16512): ചന്നരായപട്ടണ–പുലർച്ചെ 3.21, ശ്രാവണബെലഗോള–3.53, ബിജി നഗർ–4.19,
∙ കെഎസ്ആർ ബെംഗളൂരു–എറണാകുളം എക്സ്പ്രസ് (12677): കന്റോൺമെന്റ്– രാവിലെ 6.20, കർമലാരാം–6.41, ഹൊസൂർ–7.11, ധർമപുരി–8.40
∙ എറണാകുളം–കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (12678): ഹൊസൂർ–വൈകിട്ട് 6.03, കർമലാരാം–6.34, കന്റോൺമെന്റ്–7.18
∙ കണ്ണൂർ–യശ്വന്തപുര എക്സ്പ്രസ് (16528): ഹൊസൂർ–പുലർച്ചെ 4.53, കർമലാരാം–5.24, ബാനസവാടി–6.43,
∙ കൊച്ചുവേളി–യശ്വന്തപുര എക്സ്പ്രസ് (12258): ഹൊസൂർ–രാവിലെ 7.13.
∙ ഹുബ്ബള്ളി–കൊച്ചുവേളി എക്സ്പ്രസ് (12777): കെആർപുരം–ഉച്ചയ്ക്ക് 2.39, ബംഗാർപേട്ട്–3.20.
∙ ബയ്യപ്പനഹള്ളി എസ്എംവിടി–എറണാകുളം എക്സ്പ്രസ് (12684): കെആർപുരം–രാത്രി 7.13, ബംഗാർപേട്ട്–8.04.
∙ ബയ്യപ്പനഹള്ളി എസ്എംവിടി–കൊച്ചുവേളി എക്സ്പ്രസ് (16320): കെആർപുരം–വൈകിട്ട് 7.25, ബാംഗാർപേട്ട്–8.04
∙ കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് (16526): ബംഗാർപേട്ട്–രാത്രി 9.22.