സുരക്ഷാനടപടി ക്രമങ്ങൾ പാലിച്ചില്ല; 2 പൊലീസുകാർക്ക് സസ്പെൻഷൻ
Mail This Article
×
ബെംഗളൂരു ∙ കർണാടക എക്സാമിനേഷൻ അതോറിറ്റി (കെഇഎ) പരീക്ഷ ക്രമക്കേട് കേസിൽ സുരക്ഷാനടപടിക്രമം പാലിക്കാഞ്ഞ 2 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. അശോക് നഗർ സ്റ്റേഷനിലെ മല്ലപ്പ ബാരാഗി, മല്ലികാർജുൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പരീക്ഷ ക്രമക്കേട് കേസിലെ മുഖ്യപ്രതി ആർ.ഡി.പാട്ടീലിനെ മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ സുരക്ഷയിൽ വീഴ്ച വരുത്തിയതിനാണ് സസ്പെൻഷൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.