ADVERTISEMENT

ബെംഗളൂരു∙ വടക്കൻ കർണാടകയിലെ ജില്ലകളിൽ 5 ദിവസത്തേക്ക് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. താപനില 4–5 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്ന സാഹചര്യത്തിലാണു നടപടി. കഴിഞ്ഞ ദിവസം  ബെള്ളാരി, വിജയനഗര, കൊപ്പാൾ, ബാഗൽകോട്ട്, കലബുറഗി ജില്ലകളിൽ താപനില 38–40 ഡിഗ്രി സെൽഷ്യസായി  ഉയർന്നിരുന്നു. ബെംഗളൂരു നഗര ജില്ലയിൽ 34.8 ഡിഗ്രി സെൽഷ്യസായിരുന്നു കഴിഞ്ഞ ദിവസത്തെ കൂടിയ താപനില. കൃഷിയിടങ്ങളിലും നിർമാണ മേഖലകളിലും ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com