ADVERTISEMENT

ബെംഗളൂരു ∙ ജലവിതരണവുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ നിർമിത ബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവർത്തിക്കുന്ന വാട്സാപ് ചാറ്റ്ബോട്ട് ജല അതോറിറ്റി പുറത്തിറക്കും. ഉപഭോക്താക്കളുമായി അതോറിറ്റിക്കു ബന്ധപ്പെടാനാകുന്ന സംവിധാനം രണ്ടാഴ്ചക്കുള്ളിൽ പുറത്തിറക്കുമെന്ന് അതോറിറ്റി ചെയർമാൻ റാം പ്രസാദ് മനോഹർ അറിയിച്ചു.

ജല വിതരണം മുടങ്ങുന്നത് ഉൾപ്പെടെയുള്ള അറിയിപ്പുകളും അതോറിറ്റി ഇതുവഴി ഉപഭോക്താക്കളെ അറിയിക്കും. അതോറിറ്റിയെ പരാതികൾ അറിയിക്കാനുള്ള നമ്പറുകൾ ഫലപ്രദമല്ലെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com