എയർ ഇന്ത്യ വിമാനയാത്രയ്ക്കിടെ നൽകിയ ഭക്ഷണത്തിൽ ബ്ലേഡിന്റെ കഷണം; എക്സ്റേ സ്കാനർ സ്ഥാപിക്കും

Mail This Article
×
ബെംഗളൂരു ∙ എയർ ഇന്ത്യ വിമാനയാത്രയ്ക്കിടെ നൽകിയ ഭക്ഷണത്തിൽ ബ്ലേഡിന്റെ കഷണം കണ്ടെത്തിയ സംഭവത്തെ തുടർന്ന് സുരക്ഷ ഉറപ്പുവരുത്താൻ എക്സ്റേ സ്കാനറുകൾ സ്ഥാപിക്കാൻ കരാർ കമ്പനിക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നിർദേശം നൽകി.
കരാറുകാരായ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള താജ് സാറ്റ്സിന്റെ ബെംഗളൂരുവിലെ സ്ഥാപനത്തിൽ ഇന്നലെ എഫ്എസ്എസ്എഐ പരിശോധന നടത്തിയതിനെ തുടർന്നാണിത്.
9ന് ബെംഗളൂരുവിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്കു പറന്ന എഐ175 വിമാനത്തിനുള്ളിൽ നൽകിയ ചാട്ട് കഴിക്കുന്നതിനിടെയാണ് യാത്രക്കാരന് ബ്ലേഡിന്റെ കഷണം ലഭിച്ചത്. പച്ചക്കറി അരിയാൻ ഉപയോഗിക്കുന്ന ബ്ലേഡിന്റെ കഷണം അടർന്നുവീണതാണെന്നു വിമാനക്കമ്പനി പിന്നീട് സ്ഥിരീകരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.