ADVERTISEMENT

ബെംഗളൂരു∙ ചില്ലറയെ ചൊല്ലി യാത്രക്കാരും കണ്ടക്ടർമാരും തമ്മിൽ തർക്കം പതിവായിട്ടും ഓൺലൈൻ പേയ്മെന്റ് സംവിധാനത്തോട് മുഖം തിരിച്ച് ബിഎംടിസി. നഗരത്തിലെ ചെറുകടകൾ പോലും ഓൺലൈനായി പണം സ്വീകരിക്കുമ്പോഴാണ് ബിഎംടിസിയുടെ പിന്തിരിപ്പൻ നയം.

ചില്ലറ നൽകാത്തതിനു ജീവനക്കാരിൽ നിന്നു മോശം പെരുമാറ്റം നേരിടേണ്ടി വരുന്നതായി പരാതി വ്യാപകമാണ്. ചില്ലറയില്ലാത്തതിനാൽ ടിക്കറ്റ് നൽകാതെ യാത്രക്കാരെ ബസിൽ നിന്ന് ഇറക്കി വിടുന്നതും പതിവാണ്. സ്ത്രീകൾക്കു സൗജന്യ യാത്ര അനുവദിച്ചതു പ്രതിസന്ധി രൂക്ഷമാക്കി. നേരത്തേ ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതി ഉയർന്നതോടെ ബിഎംടിസിയും ട്രാഫിക് പൊലീസും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇതു ഫലം കണ്ടില്ലെന്നാണ് പുതിയ സംഭവങ്ങൾ തെളിയിക്കുന്നത്. 

വെള്ളക്കെട്ടുള്ള  റോഡ് ഒഴിവാക്കണമെന്ന്  നിർദേശം
മഴയുള്ള സമയങ്ങളിൽ വെള്ളക്കെട്ടുള്ള റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് ഇലക്ട്രിക് ബസ് ഡ്രൈവർമാർക്കു ബിഎംടിസി നിർദേശം നൽകി. നാഗവാരയിൽ വെള്ളം കയറി ബാറ്ററി ഷോർട്ട് സർക്കീറ്റുണ്ടായി ബസ് കത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. ‌പൂർണമായും കത്തി നശിച്ച ബസ് പരിശോധിച്ച വിദഗ്ധരാണ് ഇക്കാര്യം അറിയിച്ചത്.

തിങ്കളാഴ്ചയാണ് ടിൻ ഫാക്ടറിയിൽ നിന്നു ഗൊരകുണ്ഡെപാളയയിലേക്ക് പോകുകയായിരുന്ന ബസ് നാഗവാരയ്ക്കു സമീപം കത്തി നശിച്ചത്. ബസിൽ നിന്നും പുക ഉയർന്നതിനു പിന്നാലെ യാത്രക്കാരെ പുറത്തിറക്കിയത് വൻ അപകടം ഒഴിവാക്കി. ബസിലേക്കു വെള്ളം കയറുന്നത് ശ്രദ്ധയിൽപെട്ടാൽ ഉടൻ യാത്രക്കാരെ ഒഴിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ നിർദേശം നൽകാൻ ബിഎംടിസി ഉദ്യോഗസ്ഥരെയും നിയോഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com