ഹൊസൂരിൽ ടാറ്റ ഇലക്ട്രോണിക് ഫാക്ടറിയിൽ തീപിടിത്തം
Mail This Article
×
ബെംഗളൂരു∙ ഹൊസൂർ വ്യവസായ മേഖലയിലെ ടാറ്റ ഇലക്ട്രോണിക് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ഗോഡൗൺ പൂർണമായി കത്തിനശിച്ചു. ആളപായമില്ല. ഉദനപ്പള്ളിയിലെ മൊബൈൽ ഫോൺ അനുബന്ധ ഉപകരണങ്ങളുടെ പെയ്ന്റിങ് പ്ലാന്റിനോട് ചേർന്ന ഗോഡൗണിൽ ഇന്നലെ പുലർച്ചെയാണ് തീപടർന്നത്. ഈ സമയം ഫാക്ടറിയിലുണ്ടായിരുന്ന 1500 തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിച്ചതായി കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. അഗ്‌നിരക്ഷാ സേനയുടെ 7 യൂണിറ്റ് എത്തി 5 മണിക്കൂർ എടുത്ത് തീ പൂർണമായി അണച്ചു. 500 ഏക്കറിലെ പ്ലാന്റിൽ ആപ്പിൾ ഐഫോൺ അനുബന്ധ ഉപകരണങ്ങളാണ് നിർമിക്കുന്നത്. 3 ഷിഫ്റ്റുകളിലായി 4500 ജീവനക്കാർ ജോലി ചെയ്യുന്ന പ്ലാന്റ് 2021ലാണ് പ്രവർത്തനം തുടങ്ങിയത്.
English Summary:
A fire erupted at Tata Electronics' Hosur factory, engulfing a warehouse and prompting a swift evacuation of 1,500 employees. Thankfully, there were no casualties. The fire, which occurred in a warehouse near the mobile phone accessories painting plant, was contained after a five-hour operation by the fire brigade.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.