വിമാനത്താവള റൂട്ടിൽ ഓടിത്തുടങ്ങാൻ ഉടനെത്തും, ഇ–എസി ബസുകൾ
Mail This Article
ബെംഗളൂരു ∙ ബിഎംടിസിയുടെ ആദ്യ ഇലക്ട്രിക് എസി ബസുകൾ അടുത്തമാസം സർവീസിനെത്തും.വിമാനത്താവള റൂട്ടിൽ നിലവിലുള്ള ഡീസൽ എസി ബസുകൾക്ക് പകരമായാണ് ഇലക്ട്രിക് ബസുകൾ ഓടിക്കുക. ഒറ്റ ചാർജിങ്ങിൽ 300 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുന്ന 320 ബസുകളാണ് വാടകക്കരാർ അടിസ്ഥാനത്തിലെടുക്കുന്നത്.ഡ്രൈവറെ കമ്പനിയും കണ്ടക്ടറെ ബിഎംസിടിയുമാണ് നിയമിക്കുക.എസി ബസുകൾക്ക് ഒരു കിലോമീറ്ററിന് 65 രൂപ, നോൺ എസി ബസുകൾക്ക് 51 രൂപ എന്നിങ്ങനെയാണ് ബിഎംടിസി സ്വകാര്യ കമ്പനിക്കു നൽകുക. നിലവിൽ ബിഎംടിസിയുടെ 1000 നോൺ എസി ഇലക്ട്രിക് ബസുകൾ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്.17 റൂട്ടുകളിലായി 140 എസി ലോഫ്ലോർ ബസുകളാണ് ‘വായുവജ്ര’ എന്ന പേരിൽ വിമാനത്താവളത്തിലേക്ക് നിലവിൽ സർവീസ് നടത്തുന്നത്.കാലപ്പഴക്കമേറിയ ഈ ഡീസൽ ബസുകൾ മാറ്റി ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിക്കുന്നതോടെ പ്രവർത്തനച്ചെലവും കുറയ്ക്കാൻ കഴിയും.