ADVERTISEMENT

ബെംഗളൂരു ∙ പരാതികൾ പരിഹരിക്കാൻ സമൂഹ മാധ്യമങ്ങളിലൂടെ ലൈവ് ചാറ്റുമായി സിറ്റി പൊലീസ് കമ്മിഷണർ. യുട്യൂബ്, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവ മുഖേനയാണ് ശനിയാഴ്ചകളിൽ “#AskCPBlr” എന്ന ഹാഷ്ടാഗോടെ ഓൺലൈൻ പരാതി പരിഹാര അദാലത്ത് ആരംഭിച്ചത്. ഗതാഗത നിയമലംഘനങ്ങൾ സംബന്ധിച്ച് പരാതികളാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. നേരിട്ട് പരാതി നൽകുമ്പോഴുള്ള കാലതാമസം ഒഴിവാക്കാൻ വേണ്ടിയാണ് പുതിയ പദ്ധതി ആരംഭിച്ചതെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബി.ദയാനന്ദ പറഞ്ഞു.

കമ്യൂണിറ്റി പൊലീസ് സംവിധാനത്തിലേക്ക് പുതുതലമുറയെ ഉൾപ്പെടെ ആകർഷിക്കാൻ ഇതിലൂടെ സാധിക്കും.

ഗതാഗതക്കുരുക്ക്, ലെയ്ൻ പാലിക്കാതെ വാഹനം ഓടിക്കൽ, സിഗ്‌നൽ ലംഘനം, പൊലീസുകാരുടെ മോശം പെരുമാറ്റം എന്നിവ സംബന്ധിച്ചാണ് കൂടുതൽ പരാതികൾ ലഭിച്ചത്.

English Summary:

Bengaluru Police's new online grievance redressal system, #AskCPBlr, allows citizens to directly address complaints via social media. This initiative aims to improve response times and encourage community engagement.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com