ADVERTISEMENT

ബെംഗളൂരു∙ ബുക്ക് ചെയ്യുമ്പോൾ ടിപ് നൽകിയില്ലെങ്കിൽ ഓട്ടം വരാൻ വിസമ്മതിച്ച് ഓട്ടോ ഡ്രൈവർമാർ. ബുക്ക് ചെയ്യുമ്പോൾ തന്നെ 10–50 രൂപവരെയാണ് ടിപ് നൽകാൻ ആവശ്യപ്പെടുന്നത്.  ഇത് നൽകാതെ ബുക്ക് ചെയ്യുമ്പോൾ ഓട്ടോ ലഭിക്കില്ല. കൂടുതൽ ടിപ് നൽകിയാൽ ഓട്ടോ പെട്ടെന്ന് ലഭിക്കുകയും ചെയ്യും. നിലവിൽ 1.9 കിലോമീറ്റർ ദൂരത്തിന് കുറഞ്ഞ നിരക്ക് 30 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാണ് മോട്ടർ വാഹന വകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇതെല്ലാം കാറ്റിൽ പറത്തിയാണ് വെബ്ടാക്സി കമ്പനികൾ നിരക്ക് ഈടാക്കുന്നത്. 

ഓട്ടോ നിരക്ക് വർധന: യോഗം 13ന് 
ഓട്ടോ നിരക്ക് കൂട്ടണമെന്ന യൂണിയനുകളുടെ ആവശ്യം 13ന് ചർച്ച ചെയ്യും. ബെംഗളൂരു നഗര ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മിനിമം നിരക്ക് 30 രൂപയിൽ നിന്ന് 40 രൂപയും തുടർന്നുള്ള കിലോമീറ്ററിന് 15 രൂപയിൽ നിന്ന് 18 രൂപയുമാക്കണമെന്നാണ് ആവശ്യം. 

ബൈക്ക് ടാക്സി നിർത്തിയാൽ തിരിച്ചടി
നഗരത്തിൽ ബൈക്ക് ടാക്സികൾ ജൂണിൽ നിർത്തലാക്കാനിരിക്കെ അതിന് ശേഷം സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്ന ഭീതിയിലാണ് യാത്രക്കാർ. ബൈക്ക് ടാക്സികൾക്ക് ജൂൺ 15 വരെ സർവീസ് നടത്താനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന ബൈക്ക് ടാക്സികൾക്ക് നിയന്ത്രണങ്ങളോടെ അനുമതി നൽകണമെന്നാണ് കമ്പനികളും ഒരു വിഭാഗം യാത്രക്കാരും ആവശ്യപ്പെടുന്നത്. 

English Summary:

Bengaluru auto fare hikes are causing concern as drivers demand tips. A meeting is scheduled to discuss increasing minimum fares and addressing driver demands.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com