ADVERTISEMENT

ബെംഗളൂരു∙ വേനലവധിക്കാലത്ത് കബൺ പാർക്കിൽ സന്ദർശകരുടെ തിരക്കേറിയതോടെ നിയന്ത്രണങ്ങൾ കർശനമാക്കി ഹോർട്ടികൾചർ വകുപ്പ്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം കടുപ്പിച്ചത്. പാർക്ക് കേന്ദ്രീകരിച്ച് ഫോട്ടോഷൂട്ട്, പാർട്ടികൾ, സ്വകാര്യ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും. പാർക്കിലെത്തുന്നവരുടെ വാഹനങ്ങൾ പാർക്കിങ് അനുവദിച്ച ഇടങ്ങളിൽ തന്നെ നിർത്തണം. 

നിയന്ത്രണങ്ങൾ ശ്രദ്ധിക്കാൻ 
∙പാർക്കിൽ നടക്കാനും ഓടാനും അനുമതിയുള്ളത് രാവിലെ 5.30 മുതൽ 9 വരെയും വൈകിട്ട് 4.30 മുതൽ 6 വരെയും മാത്രം.
∙ വാക്കത്തൺ, സ്കേറ്റിങ്, ഫൊട്ടോഗ്രഫി, ചാരിറ്റബിൾ ട്രസ്റ്റിന്റെ മെഡിക്കൽ, ചിത്രരചന ക്യാംപുകൾ എന്നിവ അനുമതിയോടെ മാത്രം.
∙വിവാഹം, മോഡലിങ്, റീൽസ് എന്നിവയുമായി ബന്ധപ്പെട്ട് ഫോട്ടോ, വിഡിയോ ഷൂട്ടിങ്, പിറന്നാൾ ആഘോഷങ്ങൾ പട്ടം, ബലൂണുകൾ ഉപയോഗിച്ചുള്ള കളികൾ എന്നിവയ്ക്ക് അനുമതിയില്ല.

English Summary:

Cubbon Park Bengaluru tightens restrictions to ensure visitor safety and security. Increased visitor numbers during the summer holidays prompted the implementation of stricter rules including parking regulations and bans on private events.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com