ADVERTISEMENT

ബെംഗളൂരു∙ ഹെബ്ബാളിനെ വിമാനത്താവളവുമായി ബന്ധിപ്പിച്ച് 35 കിലോമീറ്റർ ദൂരത്തിൽ പുതിയ മേൽപാലം നിർമിക്കാനുള്ള പദ്ധതിയുമായി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ മേൽപാലം സംബന്ധിച്ച് പ്രാഥമിക ചർച്ച നടത്തിയത്. നിലവിൽ ഹെബ്ബാൾ മുതൽ യെലഹങ്ക വരെയുള്ള മേൽപാലത്തിന് പകരമായാണ് പുതിയ പാലം നിർമിക്കുക.

വിധാൻസൗധയ്ക്ക് സമീപം ബസവേശ്വര സർക്കിൾ മുതൽ ഹെബ്ബാൾ വരെ 6.7 കിലോമീറ്റർ ദൂരം സ്റ്റീൽ മേൽപാലം നിർമിക്കാൻ 2017ൽ സിദ്ധരാമയ്യ സർക്കാർ പദ്ധതി തയാറാക്കിയിരുന്നെങ്കിലും കടുത്ത പ്രതിഷേധത്തെ തുടർന്ന് പദ്ധതി പിന്നീട് ഉപേക്ഷിച്ചു. 1800 കോടിരൂപ നിർമാണച്ചെലവ് പ്രതീക്ഷിച്ച പദ്ധതിക്കായി ആയിരത്തിലധികം മരങ്ങൾ വെട്ടിമാറ്റാനുള്ള നീക്കമാണ് പ്രതിഷേധം കടുപ്പിച്ചത്. 

English Summary:

Bengaluru flyover: Deputy Chief Minister D.K. Shivakumar announced a new flyover project connecting Hebbal with the airport. The plan, discussed with Union Minister Nitin Gadkari, aims to improve city infrastructure.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com