ടാങ്കറുകളിലെത്തും കാവേരി ജലം: സഞ്ചാരി ആപ് സജ്ജം; വെള്ളം ബുക്ക് ചെയ്യാം

Mail This Article
×
ബെംഗളൂരു∙ കാവേരി ജലം ആവശ്യക്കാർക്ക് ടാങ്കറുകളിൽ നേരിട്ടെത്തിക്കാനുള്ള ബെംഗളൂരു ജല അതോറിറ്റിയുടെ (ബിഡബ്ല്യൂഎസ്എസ്ബി) സഞ്ചാരി കാവേരി ആപ് പ്രവർത്തനം തുടങ്ങി. സ്വകാര്യ ജല ടാങ്കറുകളുടെ ചൂഷണത്തിന് പരിഹാരമായാണ് ബിഡബ്ല്യൂഎസ്എസ്ബി നേരിട്ട് ടാങ്കറുകളിൽ ജലവിതരണം ആരംഭിച്ചത്.
പദ്ധതിയുടെ ഫ്ലാഗ് ഓഫ് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ നിർവഹിച്ചു. 4,000 മുതൽ 12,000 ലീറ്റർ വരെ ജലം കൊള്ളുന്ന 40 ടാങ്കറുകളാണ് ആദ്യഘട്ടത്തിൽ വിതരണത്തിനായി സജ്ജീകരിച്ചത്. വാടക അടിസ്ഥാനത്തിൽ 200 ടാങ്കറുകൾ കൂടി വരുംദിവസങ്ങളിൽ ലഭ്യമാക്കും.
നിരക്ക് (2 കിലോമീറ്റർ വരെ, പിന്നീടുള്ള ഓരോ കിലോമീറ്ററിനും 50രൂപ അധികം നൽകണം)
4000 ലീറ്റർ: 660 രൂപ
5000 ലീറ്റർ: 700 രൂപ
6000 ലീറ്റർ: 740 രൂപ
12000 ലീറ്റർ: 1290 രൂപ.
English Summary:
Cauvery water app combats tanker exploitation in Bengaluru. The BWSSB's new mobile app provides direct water supply to consumers via tankers, ensuring fair pricing and reliable service.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.