2 റെയിൽ പാതകളുടെ അന്തിമ സർവേയ്ക്ക് ബോർഡ് അനുമതി

Mail This Article
×
ബെംഗളൂരു∙ സംസ്ഥാനത്ത് പുതിയ 2 റെയിൽ പാതകളുടെ അന്തിമ സർവേയ്ക്ക് റെയിൽവേ ബോർഡിന്റെ അനുമതി. അൽമാട്ടി–യാദ്ഗീർ (162 കിലോമീറ്റർ), ഭദ്രാവതി–ചിക്കജാജൂർ (73 കിലോമീറ്റർ) പാതകൾക്കായാണ് സർവേ. രണ്ട് പാതകളുടെ സർവേക്ക് 5.87 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. യാദ്ഗീർ പാത ഹൈദരാബാദ്–മുംബൈ പാതയുമായാണ് ബന്ധിപ്പിക്കുന്നത്.
ഭദ്രാവതിയിലെ വ്യവസായ മേഖലയിലേക്കുള്ള ചരക്കുനീക്കം സുഗമമാക്കാനും ചിക്കജാജൂർ പാത ഉപകരിക്കും.ഗദഗ്–കുഷ്തഗി (56 കിലോമീറ്റർ) പുതിയ റെയിൽപാതയുടെ ഉദ്ഘാടനവും കുഷ്തഗി–ഹുബ്ബള്ളി പാസഞ്ചർ ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫും കേന്ദ്ര റെയിൽവേ സഹമന്ത്രി വി.സോമണ്ണ നിർവഹിച്ചു. സിന്ധന്നൂർ–റായ്ച്ചൂർ (81 കിലോമീറ്റർ) പുതിയ പാതയുടെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു.
English Summary:
Karnataka's railway network is expanding with the approval of two new rail lines. The Almatti-Yadgir and Bhadravati-Chikjajur lines will significantly improve connectivity and transportation in the state.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.