മണ്ണിടിച്ചിൽ ഭീഷണി, വൈദ്യുതീകരണം: ബെംഗളൂരു–മംഗളൂരു–കാർവാർ ട്രെയിനുകൾ 31 മുതൽ റദ്ദാക്കി

Mail This Article
ബെംഗളൂരു ∙ ബെംഗളൂരു–മംഗളൂരു–കാർവാർ റൂട്ടുകളിലോടുന്ന 6 പകൽ ട്രെയിനുകൾ 31 മുതൽ നവംബർ 1 വരെ റദ്ദാക്കി ദക്ഷിണ പശ്ചിമ റെയിൽവേ. ചുരം പാതയായ സകലേഷ്പുര– സുബ്രഹ്മണ്യ റോഡിൽ മണ്ണിടിച്ചിൽ ഭീഷണിയും വൈദ്യുതീകരണ പ്രവൃത്തികളും നടക്കുന്നതിനാലാണ് 5 മാസത്തേക്ക് സർവീസ് റദ്ദാക്കിയതെന്നാണ് റെയിൽവേയുടെ വിശദീകരണം. എന്നാൽ മഴക്കാലത്ത് ബെംഗളൂരു–മംഗളൂരു ദേശീയപാതയിലെ ഷിറാഡി ചുരത്തിൽ മണ്ണിടിച്ചിൽ പതിവായതിനാൽ യാത്രാക്ലേശം രൂക്ഷമാകുമെന്ന് യാത്രക്കാരുടെ കൂട്ടായ്മകൾ ആരോപിച്ചു.
റദ്ദാക്കിയ ട്രെയിനുകൾ
∙ശനിയാഴ്ചകളിലെ യശ്വന്തപുര–മംഗളൂരു ജംക്‌ഷൻ പ്രതിവാര എക്സ്പ്രസ് (16539) മേയ് 31 മുതൽ നവംബർ 1 വരെ
∙ഞായറാഴ്ചകളിലെ മംഗളൂരു ജംക്‌ഷൻ–യശ്വന്തപുര പ്രതിവാര എക്സ്പ്രസ് (16540) ജൂൺ 1 മുതൽ നവംബർ 2 വരെ
∙ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലെ യശ്വന്തപുര–മംഗളൂരു ജംക്‌ഷൻ ഗോമതേശ്വര എക്സ്പ്രസ് (16575) ജൂൺ 1 മുതൽ ഒക്ടോബർ 30 വരെ
∙ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലെ മംഗളൂരു ജംക്‌ഷൻ –യശ്വന്തപുര എക്സ്പ്രസ് (16576) ജൂൺ 2 മുതൽ ഒക്ടോബർ 31 വരെ
∙ തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിലെ യശ്വന്തപുര–കാർവാർ എക്സ്പ്രസ് (16515) ജൂൺ 2 മുതൽ ഒക്ടോബർ 31 വരെ
∙ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലെ കാർവാർ–യശ്വന്തപുര എക്സ്പ്രസ് (16516) ജൂൺ 3 മുതൽ നവംബർ 1 വരെ