ADVERTISEMENT

ചെന്നൈ∙രാജസ്ഥാൻ സ്വദേശിനി കുംഭകോണത്തു കൂട്ട പീഡനത്തിനിരയായ കേസിൽ 4 പ്രതികൾക്കു മഹിളാ കോടതി ജീവപര്യന്തം തടവ് വിധിച്ചു. എസ്.ദിനേശ് ( 24), എം.വസന്ത് (21), എസ്.പുരുഷോത്തമൻ ( 19), എസ്.അൻപരശൻ (19) എന്നിവർക്കാണു ശിക്ഷ.  യുവതിയെ രാത്രിയിൽ നടുറോഡിൽ ഇറക്കിവിട്ട ഓട്ടോറിക്ഷാഡ്രൈവർക്ക് 7 വർഷം തടവ് വിധിച്ചു. 2018 ഡിസംബർ 1നാണു കേസിനാസ്പദമായ സംഭവം.

ബാങ്കിൽ ജോലിക്കു ചേരാൻ രാത്രി 11നു കുംഭകോണത്തു ട്രെയിനിറങ്ങിയ യുവതി മുറി ബുക്ക് ചെയ്തിരുന്ന വനിതാ ഹോസ്റ്റലിലേക്കു പോകാനായി ഓട്ടോയിൽ കയറി.  എന്നാൽ, കൂടുതൽ പണം ലഭിക്കാനായി ഇയാൾ നഗരം കറങ്ങി മറ്റൊരു വഴിയിലൂടെപോയി. ഇതു ചോദ്യം ചെയ്ത യുവതിയെ നടുറോഡിൽ ഇറക്കിവിട്ടു. ഈ സമയത്ത് അതുവഴി വന്ന ബൈക്ക് യാത്രികനോട് യുവതി ലിഫ്റ്റ് ചോദിച്ചു.

ഇയാൾ ആളൊഴിഞ്ഞ സ്ഥലത്തേക്കു പോകുകയും മറ്റൊരു ബൈക്കിൽ ഇയാളുടെ സുഹൃത്തുക്കൾ പിന്തുടരുകയുമായിരുന്നു. തുടർന്ന, നാച്ചിയാർകോവിലിലെ റോഡരികിൽ ആളൊഴിഞ്ഞ സ്ഥലത്ത് നാലു പേരും ചേർന്നു യുവതിയെ കൂട്ട പീഡനത്തിനിരയാക്കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 4 യുവാക്കളെയും ഓട്ടോ ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com