ADVERTISEMENT

ചെന്നൈ∙  അരിയും ശർക്കരയും കരിമ്പും എല്ലാം ചേർത്തു പുത്തൻ പ്രതീക്ഷകളുടെ പാത്രത്തിൽ പൊങ്കൽ വിളമ്പുന്നതിനിടെ ഒരു പൊങ്കൽ ഗാനം കൂടി കേട്ടാൽ എങ്ങനെയിരിക്കും. മലയാളി പിന്നണി ഗായിക വിജിത ജയഗണേഷും സംഘവും പുറത്തിറക്കിയ സ്പെഷൽ പൊങ്കൽ ആൽബം ‘തൈപ്പൊങ്കൽ’ ശ്രദ്ധേയമാകുന്നു.

 ഇവരുടെ സ്വർഗ – വോയ്സ് ഓഫ് നക്ഷത്ര എന്ന ബാൻഡ് ആണു യുട്യൂബിലൂടെ ആൽബം പുറത്തിറക്കിയത്. ഒരാഴ്ചയ്ക്കകം പതിനായിരത്തോളം പേരാണു യുട്യൂബിലൂടെ കണ്ടത്. വിജിതയ്ക്കൊപ്പം സഹോദരൻ വിനീത് മാധവൻ,  ജി. ഗോകുൽ, ഗണേഷ് ഗോപാലകൃഷ്ണൻ, അമൽ ഘോഷ് എന്നിവർ ചേർന്നതാണു വോയ്സ് ഓഫ് നക്ഷത്ര.  

തമിഴിൽ തുടക്കമാണെങ്കിലും മലയാളികൾക്കു വിജിതയെ നന്നായി അറിയാം. പഴശ്ശിരാജയിലെ ആദി ഉഷഃസന്ധ്യയിലൂടെ മലയാളി മനസ്സുകളിൽ ആദി സർഗത്തിന്റെ താളം തീർത്ത് ഇടംപിടിച്ചതാണു വിജിത. മയൂഖമാണ് ആദ്യ ചിത്രം. മലയാളത്തിൽ ആറു സിനിമകളിൽ പാടി. തമിഴിലും ചില ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. 5 പാട്ടുകളാണ് ഇതുവരെ ബാൻഡ് പുറത്തിറക്കിയത്.  

തൈപ്പൊങ്കൽ യാഥാർഥ്യമായതിന്റെ ഏറ്റവും വലിയ പ്രചോദനം ഗാനരചയിതാവ് ഗംഗൈഅമരൻ ആണെന്ന് ഇവർ പറയുന്നു. അദ്ദേഹമാണു ഗാനത്തിന്റെ വരികൾ രചിച്ചത്. വിനീത് ആണു സംഗീത സംവിധാനം. നിഥിൻ പണിക്കർ സംവിധാനവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com