ADVERTISEMENT

കുമളി/മറയൂർ ∙ കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മധുര മീനാക്ഷി ക്ഷേത്രം ദിവസവും അണുവിമുക്തമാക്കുന്നു. ആയിരക്കണക്കിന് തീർഥാടകർ വന്നു പോകുന്ന ഇവിടെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ദിവസവും ഉച്ചയ്ക്ക് 12ന് നട അടയ്ക്കുന്നതോടെ ശുചീകരണ ജോലികൾ ആരംഭിക്കും. വൈകിട്ട് 4 ന് നട തുറക്കുന്നതിനു മുൻപായി ക്ഷേത്രത്തിന്റെ ഉൾഭാഗവും പരിസരങ്ങളും അണുനാശിനി തളിച്ച് വൃത്തിയാക്കും. ക്ഷേത്രത്തിൽ സുരക്ഷാ ജോലികൾക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന പൊലീസുകാരും 

സുരക്ഷാ ജീവനക്കാരും മാസ്ക് ധരിച്ച് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ഭക്തർ അധികമായി എത്തുന്ന സാഹചര്യത്തിൽ പഴനി ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. കോവിഡിന്റെ പശ്ചാത്തലത്തിൽ, ക്ഷേത്രത്തിൽ എത്തുന്ന ഭക്തരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടുമുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com