ADVERTISEMENT

ചെന്നൈ ∙ കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി കേരളം, ആന്ധ്ര, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളുമായുള്ള റോഡ് അതിർത്തികൾ തമിഴ്നാട് അടച്ചു. 31 വരെ നിയന്ത്രണം തുടരും. മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിനു ശേഷമാണു തീരുമാനം. 

∙പാൽ, പച്ചക്കറി, പെട്രോൾ, ഡീസൽ, മരുന്നുകൾ, ഗ്യാസ് സിലിണ്ടർ എന്നിവയുമായി പോകുന്ന വാഹനങ്ങൾക്കു നിയന്ത്രണം ബാധകമല്ല. 

∙മരണമുൾപ്പെടെയുള്ള അടിയന്തിര ആവശ്യങ്ങൾക്കായി പോകുന്നവരുടെ വാഹനങ്ങൾ കടത്തിവിടും. ആവശ്യം പരിശോധനാ സമയത്തു ഉദ്യോഗസ്ഥരെ ബോധിപ്പിക്കണം. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്കു കടത്തിവിടില്ല. 

∙അത്യാവശ്യ യാത്രക്കാർക്കായി സർക്കാർ ബസ് സർവീസ് തുടരും. 

∙അടിയന്തിര സാഹചര്യങ്ങളിൽ യാത്ര ചെയ്യുന്നവരെ കർശന പരിശോധനയ്ക്കു വിധേയമാക്കും. വാഹനങ്ങൾ അണുമുക്തമാക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com