sections
MORE

തമിഴ്നാട്ടിൽ കോവിഡ് 6 പേർക്ക് കൂടി

covid-19-test
SHARE

ചെന്നൈ∙ ആറു പേർക്കു കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി. വിദേശത്തു നിന്നെത്തിയ 6 ചെന്നൈ സ്വദേശികൾക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിൽ നിന്നെത്തിയ പോരൂർ സ്വദേശി ( 74), അമേരിക്കയിൽ നിന്നെത്തിയ പുരുഷവാക്കം സ്വദേശിനി ( 52), സ്വിറ്റ്സർലൻഡിൽ നിന്നെത്തിയ കീഴ്ക്കട്ടളൈ സ്വദേശിനി (25) എന്നിവർക്കും വിദേശത്തു നിന്നെത്തിയ മറ്റു രണ്ടു പേർക്കും മറ്റൊരു  ചെന്നൈ സ്വദേശിക്കുമാണ്  രോഗം സ്ഥിരീകരിച്ചത്. ഇവർ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരുടെ കുടുംബാംഗങ്ങളെ ക്വാറന്റീനിലാക്കിയതായി മന്ത്രി സി.വിജയഭാസ്കർ അറിയിച്ചു. 

ചോദ്യചിഹ്നമായി മധുര കേസ് 

∙ തമിഴ്നാട്ടിൽ ഇതുവരെ സ്ഥിരീകരിച്ച 15 കേസുകളിൽ 13 പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. ഒരാൾ ഉത്തർപ്രദേശിൽ നിന്നു ട്രെയിൻ മാർഗം ചെന്നൈയിലെത്തിയ 20കാരൻ. ഇയാളിലേക്കു രോഗം പകർന്നു കിട്ടിയതു എവിടെ നിന്നെന്നു ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനിടെ, ഇന്നലെ മധുര സ്വദേശിയായ 55-കാരനു രോഗം ബാധിച്ചതു, സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപന ഘട്ടത്തിലേക്കു കടന്നോയെന്ന ആശങ്കയുണർത്തി.

55-കാരനായ ഇയാൾ മറ്റു രാജ്യങ്ങളോ, സംസ്ഥാനങ്ങളോ സന്ദർശിച്ചിട്ടില്ല. രോഗബാധിതരായ ആരെങ്കിലുമായി സമ്പർക്കം പുലർത്തിയിരുന്നോയെന്നു അന്വേഷിച്ചു വരുന്നു. ചില ചടങ്ങുകളിൽ പങ്കെടുത്ത ഇയാൾ കഴിഞ്ഞ ദിവസങ്ങളിൽ ആരാധനാലയത്തിലും പോയിരുന്നു. രോഗിയുടെ ബന്ധുക്കളെയും സമ്പർക്കം പുലർത്തിയവരെയും വീടുകളിൽ ക്വാറന്റീനിലാക്കി. യാത്രാ പശ്ചാത്തലമില്ലാത്തയാൾക്കു രോഗം  സ്ഥിരീകരിച്ചതോടെ സംസ്ഥാന ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികൾ കർശനമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHENNAI
SHOW MORE
FROM ONMANORAMA