ADVERTISEMENT

ചെന്നൈ∙ സംസ്ഥാനത്തെ 1 മുതൽ 9 വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂൾ പരീക്ഷകൾ നടത്താൻ പറ്റാത്ത സാഹചര്യത്തിലാണ് എല്ലാവരെയും പാസാക്കാൻ സർക്കാർ തീരുമാനിച്ചത്. 9 വരെ ക്ലാസുകളിൽ പരീക്ഷ നടക്കുന്ന കാര്യത്തിൽ നേരത്തേ അനിശ്ചിതത്വമുണ്ടായിരുന്നു. മുഴുവൻ വിദ്യാർഥികളെയും വിജയികളായി പ്രഖ്യാപിക്കണമെന്നു തമീമുൽ അൻസാരി എംഎൽഎ ആവശ്യപ്പെട്ടിരുന്നു. പരീക്ഷ നടത്തുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്.

പുതുച്ചേരിയിലും  വിജയം എല്ലാവർക്കും

∙ 1-9 ക്ലാസുകളിലെ പരീക്ഷ പുതുച്ചേരിയിലും റദ്ദാക്കി. എല്ലാവരെയും വിജയിപ്പിച്ചതായി സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ പി.ടി.രുദ്രഗൗഡ് പറഞ്ഞു. സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെ സംസ്ഥാന ബോർഡ് സിലബസ് പിന്തുടരുന്ന എല്ലാ സ്കൂളുകൾക്കും ഇതു ബാധകം.

വീണ്ടും അവസരം

∙ കഴിഞ്ഞ 24 നു നടന്ന പ്ലസ് ടു പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കായി വീണ്ടും പരീക്ഷ നടത്തും. തീയതി പിന്നീട് അറിയിക്കും. കോവിഡ് നിയന്ത്രണങ്ങൾ കാരണം 34,000 പേർക്കു പരീക്ഷയ്ക്ക് എത്താൻ സാധിച്ചിരുന്നില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com