ADVERTISEMENT

ചെന്നൈ ∙ ലോക്ഡൗണിനെത്തുടർന്നു ചെന്നൈയിൽ കുടുങ്ങിയ,പണം മുടക്കി പോകാൻ ശേഷിയില്ലാത്തവരെ സഹായിക്കാനായി എയ്മ കേരളത്തിലേക്കു സൗജന്യ വാഹന സർവീസ് നടത്തുന്നു. ചെന്നൈയിൽ നിന്നു വാളയാർ ചെക്ക് പോസ്റ്റിലേക്കും അവിടെ നിന്നു വെവ്വേറെ വാഹനങ്ങളിൽ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമാരിക്കും സർവീസ്. സൗജന്യ സർവീസ് ഉപയോഗപ്പെടുത്തി നാട്ടിലേക്കു പോകാൻ ആഗ്രഹിക്കുന്നവർ ഈ മാസം 30നു മുൻപായി എയ്മ ദേശീയ ട്രഷറർ ആർ.കെ.ശ്രീധരനെ ബന്ധപ്പെടണം. കേരള, തമിഴ്നാട് സർക്കാരുകളുടെ യാത്രാ പാസ് ലഭിക്കുന്നതിനനുസരിച്ചായിരിക്കും യാത്രാ തീയതി തീരുമാനിക്കുക.

ഫോൺ : 9444339945.ചെന്നൈയിൽ നിന്നു ഇതിനകം നൂറിലേറെ പേർക്കു എയ്മ നാട്ടിലെത്താൻ സൗകര്യമേർപ്പെടുത്തിയതായി ദേശീയ ജനറൽ സെക്രട്ടറി പി.എൻ.ശ്രീകുമാർ അറിയിച്ചു. ചെന്നൈയിൽ നിന്നു അതിർത്തി ചെക്ക് പോസ്‌റ്റ്‌വരെ യാത്രക്കാരെയെത്തിച്ച് അവിടെ നിന്നു സർക്കാർ ഹെൽപ് ഡെസ്കിന്റെ സഹായത്തോടെ വാഹനം ഏർപ്പാടാക്കി നാട്ടിലെത്തിക്കാനാണു സൗകര്യമൊരുക്കുന്നത്.

വാഹന വാടക സ്വന്തമായി എടുക്കാൻ കഴിയുന്നവർക്കു മാത്രമാണു ഇങ്ങനെ യാത്ര ചെയ്യാൻ കഴിയുക. ലോക്ഡൗണിൽ ഇളവു നൽകി സംസ്ഥാനാന്തര യാത്രയ്ക്കു അനുമതി നൽകിയതു മുതൽ എയ്മ നൽകുന്ന യാത്രാ സഹായങ്ങൾ അതേപടി തുടരുമെന്നു ശ്രീകുമാർ പറഞ്ഞു. യാത്രാ സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പരുകൾ: 9840880254, 8939524042, 9176564750, 9840019691, 7010354363.

സിടിഎംഎ ഹെൽപ് ഡെസ്ക് വഴി 50 പേർ കൂടി നാട്ടിലേക്ക്

ചെന്നൈ ∙ സിടിഎംഎ കോവിഡ് 19 ട്രാവൽ ഹെൽപ് ഡെസ്‌ക് മുഖേന കോഴിക്കോട്, പാലക്കാട് ജില്ലകളിലേക്ക് ചെന്നൈയിൽ നിന്ന് 50 പേർ യാത്ര തിരിച്ചു. കോഴിക്കോട്ടേക്ക് 38 പേരും, പാലക്കാട്ടേക്ക് 12 പേരുമാണു യാത്ര തിരിച്ചത്. തെക്കൻ കേരളത്തിലേക്കും വടക്കൻ കേരളത്തിലേക്കും ഓരോ ബസുകൾ കൂടി പോകുന്നതോടെ സിടിഎംഎയിലൂടെ യാത്രയ്ക്ക് അപേക്ഷിച്ച എല്ലാവരും നാട്ടിലെത്തുമെന്നു ഭാരവാഹികൾ പറഞ്ഞു.

കണ്ണൂർ അടക്കമുള്ള സ്ഥലങ്ങളിലേക്ക് പാസുകൾ ലഭിച്ചിട്ടില്ലെന്നും സിടിഎംഎ ഭാരവാഹികൾ പറഞ്ഞു. കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക്   (കീം) തമിഴ്‌നാട്ടിൽ കേന്ദ്രം അനുവദിക്കണമെന്ന സിടിഎംഎ നിവേദനം കേരള മുഖ്യമന്ത്രി പരിഗണിച്ചതായും ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യ പരീക്ഷാ കമ്മിഷണറോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രിയുടെ ഓഫിസ് സിടിഎംഎ ജനറൽ സെക്രട്ടറി സോമൻ മാത്യുവിനെ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com