പ്ലസ് വൺ: വിജയം 96.04%

exam
SHARE

ചെന്നൈ∙ പ്ലസ് വൺപരീക്ഷയിൽ സംസ്ഥാനത്ത് 96.04% വിജയം. ജില്ലാ അടിസ്ഥാനത്തിലുള്ള വിജയ ശതമാനത്തിൽ കോയമ്പത്തൂർ മുന്നിലെത്തി (98.10). വിരുദുനഗർ (97.90%), കരൂർ (97.51%) ജില്ലകൾ രണ്ടും മൂന്നും സ്ഥാനത്ത് എത്തി. മുൻ വർഷത്തെ അപേക്ഷിച്ചു വിജയശതമാനത്തിൽ 1.04% വർധനയുണ്ടായി. ജനറൽ (7,63,424), വൊക്കേഷനൽ (52,018) വിഭാഗങ്ങളിലായി 8,15,442 വിദ്യാർഥികളാണു പരീക്ഷ എഴുതിയത്. ഫലം www.dge.tn.gov.in എന്ന വെബ്‌സൈറ്റിൽ അറിയാം.

പതിവുപോലെ പെൺകുട്ടികളാണു വിജയശതമാനത്തിൽ മുന്നിൽ. പരീക്ഷ എഴുതിയ 97.49% പെൺകുട്ടികൾ വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 94.38% മാത്രം. ഭിന്നശേഷിക്കാരായ 2,819 വിദ്യാർഥികളിൽ 2,672 പേർ വിജയിച്ചു. സ്വകാര്യ സ്‌കൂളുകളിൽ 99.51%, സർക്കാർ സ്‌കൂളുകളിൽ 92.71% എന്നിങ്ങനെയാണു വിജയ ശതമാനം. സയൻസ് ഗ്രൂപ്പിലാണു കൂടുതൽ വിദ്യാർഥികൾ ജയിച്ചത്.

 സയൻസ് 96.33%, കൊമേഴ്‌സ് 96.28%, ആർട്‌സ് 94.11, വൊക്കേഷനൽ 92.77% എന്നിങ്ങനെയാണു ഗ്രൂപ്പ് അടിസ്ഥാനത്തിലെ കണക്കുകൾ. കെമിസ്ട്രി വിഷയത്തിലാണു കൂടുതൽ വിദ്യാർഥികൾ വിജയിച്ചത് (99.95%). ലോക്ഡൗണിനെ തുടർന്നു കെമിസ്ട്രി പരീക്ഷ റദ്ദാക്കിയിരുന്നു. അർധ, പാദവാർഷിക പരീക്ഷകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മാർക്ക് നിശ്ചയിച്ചത്. പരീക്ഷ നടന്ന 7,249 സ്‌കൂളുകളിൽ 2,716 സ്‌കൂളുകൾ 100% വിജയം നേടി.

പ്ലസ്ടു പുനഃപരീക്ഷ ഫലം

.കഴിഞ്ഞ 27നു നടന്ന പ്ലസ്ടു പുനഃപരീക്ഷ ഫലവും പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 519 വിദ്യാർഥികളിൽ 180 പേർ മാത്രമാണു വിജയിച്ചത്. വിജയശതമാനം 34.68% മാത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHENNAI
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA