ADVERTISEMENT

ചെന്നൈ∙ കോവിഡ് പ്രതിസന്ധി ഇതേ രീതിയിൽ തുടർന്നാൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 80 വയസ്സിനു മുകളിലുള്ളവർക്കു പോസ്റ്റൽ ബാലറ്റ് അനുവദിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു ഓഫിസർ സത്യബ്രത സാഹു. വോട്ടർപട്ടിക തയാറാക്കുന്നതുൾപ്പെടെ ചർച്ച ചെയ്യാൻ അടുത്ത മാസം 3നു സർവകക്ഷി യോഗം ചേരും.  2021 ജനുവരി 1ന് 18 വയസ്സു തികയുന്നവർക്ക് പേരു ചേർക്കാം.  നവംബർ 16നു ആദ്യഘട്ട വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

പേരു ചേർക്കാനും പരിഷ്കരിക്കാനും ഡിസംബർ 15വരെ സമയം നൽകും. ഇതിനായി സ്പെഷൽ ക്യാംപ് നടത്തും. അന്തിമ  വോട്ടർപട്ടിക അടുത്ത ജനുവരി 20നു പ്രസിദ്ധീകരിക്കും. എച്ച്.വസന്ത്കുമാർ എംപിയുടെ മരണത്തെത്തുടർന്നു ഒഴിവുവന്ന കന്യാകുമാരി ലോക്സഭാ മണ്ഡലത്തിൽ ഫെബ്രുവരിക്കു മുൻപു ഉപതിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം കാത്തിരിക്കുകയാണെന്നും സാഹു അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com