ADVERTISEMENT
‌ചെന്നൈ ∙ അനധികൃത മദ്യവിൽപന തടയുന്നതിന് മദ്യക്കുപ്പികളിൽ ത്രീഡി ഹോളോഗ്രാം മുദ്രയും ക്യുആർ കോഡ് സംവിധാനവും. മൊബൈൽ ഫോൺ, ബാർകോഡ് സ്കാനർ എന്നിവ വഴി എളുപ്പത്തിൽ സ്കാൻ ചെയ്യാനാകും. അംഗീകൃത ബ്രാൻഡുകളുടെ പേര് ഉപയോഗിച്ചു വ്യാജമായി മദ്യവിൽപന നടത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണു നടപടി.  ബാർകോ‍ഡ് സ്കാൻ ചെയ്താൽ കമ്പനിയുടെ പേര്, നിർമിച്ച തീയതി, ഗവ. സർട്ടിഫിക്കറ്റ് എന്നിവ അറിയാമെന്ന് എക്സൈസ്  അധികൃതർ പറഞ്ഞു. ട്രാക്കിങ് സൗകര്യത്തോടുകൂടിയുള്ളതാണു ഹോളോഗ്രാമുകൾ. മദ്യക്കുപ്പികൾ ടാസ്മാക് കടകളിൽ എത്തുന്നതുൾപ്പെടെ മുഴുവൻ നീക്കങ്ങളും  നിരീക്ഷിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com