ADVERTISEMENT

ചെന്നൈ∙ നവരാത്രി അവധിക്കു ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റുകൾ ബാക്കി. ചെന്നൈയിൽ നിന്നുള്ള തിരുവനന്തപുരം എക്‌സ്പ്രസ്, മംഗളൂരു മെയിൽ, ആലപ്പി എക്‌സ്പ്രസ് എന്നിവയിലെല്ലാം ടിക്കറ്റുകൾ ലഭ്യമാണ്.
 സ്ലീപ്പർ, എസി ടിക്കറ്റുകളെല്ലാം ഇഷ്ടം പോലെ കിട്ടാനുണ്ട്. എഗ്മൂറിൽ നിന്നു തിരുവനന്തപുരം വഴി കൊല്ലത്തേക്കുള്ള വണ്ടിയിൽ മാത്രമാണു സ്ലീപ്പർ ടിക്കറ്റുകൾ ലഭ്യമല്ലാത്തത്. അവധി ദിവസങ്ങളിലും അതിനു ശേഷവും ചെന്നൈയിലേക്കുള്ള ട്രെയിനുകളിലും തിരക്കില്ല.

തിരുവനന്തപുരം എക്‌സ്പ്രസിൽ 26 വരെ 250നടുത്ത് സ്ലീപ്പർ ടിക്കറ്റുകൾ ദിവസേന ലഭ്യമാണ്. തേർഡ് എസിയിൽ 200ന് അടുത്ത് ലഭ്യം. സെക്കൻഡ് എസിയിൽ 30 ടിക്കറ്റ് ബാക്കി. ആലപ്പി, മംഗളൂരു ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളിലും സ്ഥിതി സമാനം. തേഡ് എസിയിൽ നൂറോളം ടിക്കറ്റുണ്ട്. ആലപ്പി എക്‌സ്പ്രസിലെ സെക്കൻഡ് എസിയിൽ അൻപതിലേറെയും മംഗളൂരു മെയിലിൽ 10ൽ താഴെയും  ടിക്കറ്റുകളാണു ബാക്കിയുള്ളത്.

എഗ്മൂർ-കൊല്ലം എക്‌സ്പ്രസിൽ 26 വരെ സ്ലീപ്പർ ടിക്കറ്റുകൾ വെയിറ്റ് ലിസ്റ്റ് ആണ്. അതേസമയം, എസി കോച്ചുകളിൽ തിരക്കില്ല.ചെന്നൈയിലേക്കുള്ള ട്രെയിനുകളിലും ബുക്കിങ് മന്ദഗതിയിലാണ്. ഈ മാസം 28 വരെ എല്ലാ ട്രെയിനുകളിലും ടിക്കറ്റുകൾ ലഭ്യമാണ്.
സ്‌പെഷൽ ട്രെയിനുകൾ

നവരാത്രിക്കു നാട്ടിലെത്താൻ സ്‌പെഷൽ ട്രെയിനുകളും ലഭ്യമാണ്. ഗോരഖ്പുർ-തിരുവനന്തപുരം എക്‌സ്പ്രസ് 24നും 26നും രാത്രി 11.50നു ചെന്നൈയിൽ നിന്നു പുറപ്പെടും. പിറ്റേ ദിവസം വൈകിട്ട് 5.20നു തിരുവനന്തപുരത്ത് എത്തിച്ചേരും. കോർബ-തിരുവനന്തപുരം ട്രെയിൻ ശനി, ബുധൻ ദിവസങ്ങളിലാണു സർവീസ്. രാത്രി 11.20നു ചെന്നൈയിൽ നിന്നു പുറപ്പെട്ടു പിറ്റേ ദിവസം വൈകിട്ട് 5.20നു തിരുവനന്തപുരത്ത് എത്തിച്ചേരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com