ADVERTISEMENT

ചെന്നൈ∙കടുത്ത ചൂടിൽ ആവശ്യക്കാർ കൂടുകയും വരവ് കുറയുകയും ചെയ്തതോടെ ചെറുനാരങ്ങയ്ക്കു തീവില. കോയമ്പേട് മൊത്ത മാർക്കറ്റിൽ കിലോയ്ക്ക് 100-120 രൂപയാണു വില. ചില്ലറ വിപണിയിലെത്തുമ്പോൾ ഇതു 200 രൂപവരെയാണ്. ആന്ധ്രപ്രദേശിൽ നിന്നാണു ചെന്നൈ വിപണിയിലേക്കു ചെറു നാരങ്ങ വരുന്നത്. ഇതു സാധാരണഗതിയിലാകാൻ സമയമെടുക്കുമെന്നതിനാൽ വില ഉടൻ കുറയാൻ സാധ്യതയില്ല.

ചൂട് കാലത്ത് വിപണിയിൽ ചൂടപ്പം പോലെ വിറ്റുപോകുന്ന വസ്തുക്കളിലൊന്നാണു ചെറുനാരങ്ങ. റമസാൻ മാസത്തിൽ നോമ്പു തുറയിലും പ്രിയപ്പെട്ട വിഭവമാണു നാരങ്ങാവെള്ളം. ആന്ധ്രപ്രദേശിൽ നിന്നു നേരത്തെ എത്തിയിരുന്നതിന്റെ 40% ചെറു നാരങ്ങ മാത്രമാണു ഇപ്പോൾ കോയമ്പേട് മാർക്കറ്റിലെത്തുന്നത്. ഉൽപാദനം കുറഞ്ഞതും രാജ്യത്തെ മറ്റു മേഖലകളിൽ ആവശ്യക്കാർ കൂടിയതുമാണു കാരണമെന്നു വ്യാപാരികൾ പറയുന്നു.കഴിഞ്ഞയാഴ്ച വരെ കിലോയ്ക്കു 70-80 രൂപയായിരുന്ന വിലയാണു ഇപ്പോൾ മൊത്ത വിപണിയിൽ 40 വരെ വർധിച്ചത്. ചില്ലറ വിപണിയിൽ 80 രൂപവരെയാണു വർധന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com