ADVERTISEMENT

ചെന്നൈ ∙ നികുതി ഇളവു തേടിയ തനിക്കെതിരെയുണ്ടായ കോടതി പരാമർശങ്ങളും ചുമത്തിയ പിഴയും നീക്കണമെന്നാവശ്യപ്പെട്ടു നടൻ വിജയ് സമർപ്പിച്ച അപ്പീലിൽ മദ്രാസ് ഹൈക്കോടതി ഉടൻ വാദം കേൾക്കും. ആദ്യ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പു ലഭിക്കാൻ വൈകുന്ന സാഹചര്യത്തിൽ വെബ് കോപ്പി സ്വീകരിച്ചു വാദം കേൾക്കണമെന്ന വിജ‌യ്‌യുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഈ മാസം 8ന് പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പു സാക്ഷ്യപ്പെടുത്തി ഇതുവരെ ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന മുറയ്ക്കു കോടതിയിൽ സമർപ്പിക്കാമെന്നുമുള്ള വിജയ്‌യുടെ അഭിഭാഷകന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

യുകെയിൽ നിന്ന് ഇറക്കുമതി ചെയ്ത കാറിന്റെ പ്രവേശന നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട വിജയ്‌യെ അതിരൂക്ഷ ഭാഷയിൽ വിമർശിച്ച ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.  ഇതിനെതിരെയാണു നടൻ അപ്പീൽ സമർപ്പിച്ചത്. ജസ്റ്റിസുമാരായ എം.ദുരൈസ്വാമി, ആർ.ഹേമലത എന്നിവരുടെ ബെഞ്ചാണു വിജയ്‌യുടെ അപ്പീൽ പരിഗണിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com