ADVERTISEMENT
ചെന്നൈ ∙ നടി യാഷിക ആനന്ദും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ട് ഒരു യുവതി തൽക്ഷണം മരിച്ചു. ഹൈദരാബാദ് സ്വദേശിയും യാഷികയുടെ സുഹൃത്തുമായ വള്ളിച്ചേട്ടി ഭവാനി(28)യാണ് തൽക്ഷണം മരിച്ചത്. മഹാബലിപുരത്തിനടുത്ത് ഇസി‌ആർ റോഡിൽ പുലർച്ചെ ഒരു മണിയോടെയാണ് അപകടം. അതിവേഗത്തിൽ വന്ന കാർ കുഴിയിൽ വീണു നിയന്ത്രണം വിട്ട് റോഡിന്റെ മധ്യഭാഗത്തുള്ള മീഡിയനിലിടിച്ചുവെന്നു പൊലീസ് പറയുന്നു. ഗുരുതരമായി പരുക്കേറ്റ യാഷികയും കാറിൽ ഒപ്പമുണ്ടായിരുന്ന രണ്ടു പുരുഷ സുഹൃത്തുക്കളെയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യാഷികയ്ക്കും സംഘത്തിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവർ മദ്യപിച്ചിരുന്നോയെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com