ADVERTISEMENT
ചെന്നൈ ∙ കുമളിയിൽ നിന്നു തിരുപ്പൂരിലേക്കു സർവീസ് നടത്തിയ തമിഴ്നാട് സർക്കാർ ബസിന്റെ ഗീയർ ലിവർ (റോഡ്) കാണാതായതോടെ ഡ്രൈവർ ബസ് ഓടിച്ചത് ഇരുമ്പു പൈപ്പ് ഘടിപ്പിച്ച്. തേനി ജില്ലയിൽ നിന്ന് കുമളി, താരപുരം വഴി തിരുപ്പൂരിലേക്കു സർവീസ് നടത്തിയ സർക്കാർ ബസിന്റെ ഗീയർ ലിവറാണ് കാണാതായത്. ഇതോടെ ബസ് ഡ്രൈവർ ഇരുമ്പ് പൈപ്പ് ഘടിപ്പിച്ച് ഗീയർ മാറ്റി യാത്ര ആരംഭിച്ചു. കുറച്ചു ദൂരം എത്തിയപ്പോഴാണു യാത്രക്കാർ ഇക്കാര്യം കണ്ടത്.  യാത്രക്കാരിൽ ഒരാൾ എടുത്ത ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഗതാഗത വകുപ്പ്  അന്വേഷണം ആരംഭിച്ചു. ബസ് തിരുപ്പൂരിലെത്തിയപ്പോൾ സർവ സന്നാഹങ്ങളുമായി വർക്‌ഷോപ് അധികൃതർ കാത്തു നിന്നു. സംഭവത്തിൽ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും വിശദീകരണം തേടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com