ADVERTISEMENT
ചെന്നൈ ∙ ഓൺലൈൻ ക്ലാസ് തുടരുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ നിർദേശങ്ങൾ പുറത്തിറക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഓൺലൈൻ ക്ലാസിനും നേരിട്ടുള്ള ക്ലാസിനും ഇടയിലുള്ള ദിവസങ്ങൾ തുല്യമായി വീതിക്കണമെന്നും ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. അധ്യാപകർക്കും അനധ്യാപകർക്കും 18 വയസ്സിനു മുകളിലുള്ളവർക്കും കോവിഡ് വാക്സിനേഷനിൽ മുൻഗണന നൽകണമെന്നും എല്ലാ ദിവസവും നേരിട്ടുള്ള ക്ലാസുകൾ നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു. ഓൺലൈൻ ക്ലാസ് തുടരുന്നതിൽ ഗുണവും ദോഷവുമുണ്ടെന്നു പറഞ്ഞ കോടതി, കോവി‍ഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത കുറയുന്നതോടെ സാധാരണ നിലയിലേക്കു തിരിച്ചെത്തുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com