ADVERTISEMENT

ചെന്നൈ ∙ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളായ സൂപ്പർ സ്റ്റാർ രജനീകാന്തിനെയും നടനും മരുമകനുമായ ധനുഷിനെയും ഉൾപ്പെടെ എല്ലാവരെയും അഭിനന്ദിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. രജനീകാന്തിനെ നേരിട്ടു വിളിച്ച് അഭിനന്ദനം അറിയിച്ച സ്റ്റാലിൻ തമിഴ് സിനിമയെ ലോകോത്തര പുരസ്കാരങ്ങൾ നേടുന്നതിനു പ്രാപ്തമാക്കിയ രജനിയെ അഭിനന്ദിക്കുന്നതായി ട്വിറ്ററിലും പ്രതികരിച്ചു. രജനിയെ ഗവർണർ ആർ.എൻ.രവിയും അഭിനന്ദിച്ചു.

പൊതു–സ്വകാര്യ പ്രഫഷനൽ ജീവിതം വഴി ഏറെപ്പേരെ സ്വാധീനിച്ച വ്യക്തിത്വമാണു രജനിയെന്നും ഗവർണർ പറഞ്ഞു.പുരസ്കാരം സ്വീകരിച്ച രജനിയും ധനുഷും ചേർന്നെടുത്ത ചിത്രവും വൈറലായി.തുടർന്നു നടൻ രജനീകാന്ത് രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ സന്ദർശിച്ചു. കൂടിക്കാഴ്ചയ്ക്കിടെ എടുത്ത ചിത്രം രാഷ്ട്രപതി തന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ചു.

മകൾ തയാറാക്കിയ ആപ്പു റത്തിറക്കി രജനി

ശബ്ദാധിഷ്ഠിത സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ‘ഹൂട്ട്’ സൂപ്പർ സ്റ്റാർ രജനികാന്ത് പുറത്തിറക്കി. രജനിയുടെ മകൾ സൗന്ദര്യയാണ് ശബ്ദാധിഷ്ഠിത മൊബൈൽ ആപ്പ് തയാറാക്കിയിരിക്കുന്നത്. മകളുടെ ഉദ്യമത്തെ പ്രശംസിച്ച രജനി ഫേസ് ബുക്ക്, ട്വിറ്റർ പോലുള്ള മാധ്യമങ്ങളെ പോലെ ഹൂട്ടും ജനപ്രിയമാകുമെന്ന് ആശംസിച്ചു. ഇന്ത്യയിൽ നിന്നുള്ള ആദ്യ ശബ്ദാധിഷ്ഠിത സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമാണ് ഹൂട്ടെന്ന് സൗന്ദര്യ രജനീകാന്ത് പറഞ്ഞു. അണ്ണാത്തെ സിനിമയുടെ ഷൂട്ടിങ്ങിനിടെ തന്റെ പിതാവ് തനിക്കയച്ച ശബ്ദ സന്ദേശമാണ് ഇത്തരമൊരു ആപ് നിർമിക്കാൻ പ്രചോദനമായതെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com