ADVERTISEMENT

ചെന്നൈ ∙ രാമേശ്വരത്തു വീട്ടമ്മയെ പീഡിപ്പിച്ചു കൊന്ന് മൃതദേഹം പെട്രോൾ ഒഴിച്ചു കത്തിച്ച അതിഥിത്തൊഴിലാളികൾ ‍അറസ്റ്റിൽ. വടക്കാട് മത്സ്യത്തൊഴിലാളി ഗ്രാമത്തിലെ 45 വയസ്സുകാരിയാണു കൊല്ലപ്പെട്ടത്. ചെമ്മീൻകെട്ടിലെ ജീവനക്കാരിയായിരുന്നു ഇവർ. ചെമ്മീൻകെട്ടിൽ ജോലി ചെയ്യുന്ന യുവാക്കൾ ശല്യം ചെയ്യുന്നതായി നേരത്തെ ഇവർ വീട്ടുകാരെ അറിയിച്ചിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിൽ ചെമ്മീൻകെട്ടിനോട് ചേർന്ന കുറ്റിക്കാട്ടിൽ നടത്തിയ തിരച്ചിലിലാണു പാതി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.വിവരം അറി‍ഞ്ഞെത്തിയ നാട്ടുകാർ ചെമ്മീൻകെട്ട് ആക്രമിക്കുകയും ഒഡീഷ സ്വദേശികളായ ആറു തൊഴിലാളികളെ പിടികൂടി പൊലീസിനു കൈമാറുകയുമായിരുന്നു.  കൊലപാതകത്തിനു പിന്നിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു മത്സ്യത്തൊഴിലാളികൾ രാമേശ്വരം രാമനാഥപുരം ദേശീയപാത ഉപരോധിച്ചു. സംഘർഷം കണക്കിലെടുത്തു പ്രദേശത്ത് വൻ സായുധ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com