ADVERTISEMENT

ചെന്നൈ ∙ 1-10 ക്ലാസ് വിദ്യാർഥികൾ‌ക്കായി സ്കൂളുകൾ ജൂൺ 13നു തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. പ്ലസ് വൺ ക്ലാസ് 27നും പ്ലസ് ടു ക്ലാസ് 20നും ആരംഭിക്കും. 1 മുതൽ 9 വരെയുള്ള വിദ്യാർഥികൾക്കു കഴിഞ്ഞ 13 മുതൽ വേനലവധി ആരംഭിച്ചിരുന്നു. ജൂൺ 13ന് അടുത്ത അധ്യയന വർഷം ആരംഭിക്കുമെന്നു നേരത്തേ അറിയിച്ചിരുന്നെങ്കിലും ചിലപ്പോൾ അവസാന വാരത്തിലേക്കു നീട്ടിയേക്കുമെന്നു സൂചന ഉണ്ടായിരുന്നു. പരീക്ഷാ മൂല്യനിർണയം, അധ്യാപക പരിശീലനം തുടങ്ങിയവ മൂലമായിരുന്നു ഇത്. എന്നാൽ ഇവ വേഗം പൂർത്തിയാക്കി 13നു സ്കൂൾ തുറക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com