ADVERTISEMENT
ചെന്നൈ ∙ നനഞ്ഞ കൈകൊണ്ട് മൊബൈൽ ചാർജർ ഊരിയ നാലാം ക്ലാസ് വിദ്യാ‍ർഥി ഷോക്കേറ്റു മരിച്ചു. കൃഷ്ണഗിരിയിൽ സ്റ്റുഡിയോ നടത്തുന്ന വെല്ലൂർ സ്വദേശി സെന്തിലിന്റെ മകൻ ഗോപിനാഥ് (9) ആണ് മരിച്ചത്. ഗോപിനാഥും അമ്മയും അവധി ആഘോഷിക്കാനായി വെല്ലൂരിലെ കുടുംബ വീട്ടിൽ എത്തിയതായിരുന്നു. കുളിച്ചശേഷം ഇറങ്ങി വന്ന കുട്ടി അമ്മയുടെ ഫോൺ ചാർജറിൽ നിന്ന് ഊരിയെടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. ഷോക്കേറ്റു വീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിയിൽ വച്ചു മരണം സംഭവിച്ചിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com