ADVERTISEMENT

ചെന്നൈ ∙ കമൽഹാസൻ നായകനായ സിനിമ ‘വിക്രം’ 3നു പുറത്തിറങ്ങാനിരിക്കെ വ്യാജ പതിപ്പുകൾ പ്രദർശിപ്പിക്കുന്നതു തടഞ്ഞ് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ചിത്രം പ്രദർശിപ്പിക്കുന്നതിൽ നിന്ന് ഇന്റർനെറ്റ് സേവന ദാതാക്കളെയും (ഐഎസ്പി) 1,308 പൈറസി വെബ്‌സൈറ്റുകളെയും മദ്രാസ് ഹൈക്കോടതി വിലക്കി.

ബിഎസ്‌എൻഎൽ, എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നിവയുൾപ്പെടെ 29 ഐഎസ്‌പികളെ തടയണമെന്ന് ആവശ്യപ്പെട്ട് കമൽഹാസന്റെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനി രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ഹർജിയിലാണ് ജസ്റ്റിസ് സി. ശരവണന്റെ ഉത്തരവ്. 

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് സേതുപതിയും ഫഹദ് ഫാസിലും അഭിനയിച്ച വിക്രം ലോകമെമ്പാടും 1,000 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്. സിനിമ റിലീസ് ചെയ്യുന്നതിനു പിന്നാലെ വെബ്‌സൈറ്റുകൾ ഇവയുടെ വ്യാജപതിപ്പുകൾ നിയമവിരുദ്ധമായി പ്രചരിപ്പിക്കുകയാണെന്നും ഇതു കനത്ത നഷ്ടമുണ്ടാക്കുന്നതായും ഹർജിയിൽ പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com