ADVERTISEMENT

ചെന്നൈ ∙ സമുദ്ര ഗവേഷണത്തിനും പഠനത്തിനുമായുള്ള നാവികസേനയുടെ കപ്പലുകളിൽ രണ്ടാമത്തേത് ‘നിർദേശക്’ എന്ന പേരിൽ പുറത്തിറക്കി. നാല് സർവേ മോട്ടർ ബോട്ടുകളും ഹെലികോപ്റ്ററും വഹിക്കാൻ ശേഷിയുള്ള കപ്പലിന് തുറമുഖങ്ങളുടെയും നാവിഗേഷൻ ചാനലുകളുടെയും തീരദേശ, ആഴത്തിലുള്ള ജല ഹൈഡ്രോഗ്രഫിക് സർവേകൾ നടത്താനാകും.

പ്രതിരോധ ആവശ്യങ്ങൾക്കായും വിവരങ്ങൾ ശേഖരിക്കും. അത്യാഹിത ഘട്ടങ്ങളിൽ ഇവ ആശുപത്രികളായി പ്രവർത്തിക്കും. പരമാവധി 18 നോട്ട് വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് കപ്പൽ രൂപകൽപന ചെയ്തിരിക്കുന്നത്. 32 വർഷത്തെ സേവനത്തിന് ശേഷം 2014 ഡിസംബറിൽ ഡീകമ്മിഷൻ ചെയ്ത സർവേഷിപ്പ് ‘നിർദേശകി’ന്റെ അതേ പേരാണ് പുതിയ കപ്പലിനു നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com